ലോക്സഭ തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഏപ്രില്‍ ആദ്യം വോട്ടെടുപ്പിന് സാധ്യത

By Web TeamFirst Published Mar 2, 2019, 6:55 AM IST
Highlights

ലോക്സഭ തെര‌‌ഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുകയാണ് തെര‌ഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നുവെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് വൈകില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. അടുത്തയാഴ്ച തിയതി പ്രഖ്യാപിക്കാനാണ് സാധ്യത.

ലോക്സഭ തെര‌‌ഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുകയാണ് തെര‌ഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനിടെ ലക് നൗവിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് വൈകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കമ്മിഷൻ ജമ്മു കശ്മീരിലെത്തും.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത പരിശോധിക്കും. അടുത്തയാഴ്ച അവസാനത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചേക്കും.കൃത്യസമയത്ത് തിരഞ്ഞെടുപ്പെന്ന കമ്മിഷൻ വ്യക്തമാക്കിയതോടെ എപ്രിൽ ആദ്യവാരം തുടങ്ങി മേയ് രണ്ടാം പകുതിയിൽ അവസാനിക്കുന്ന തരത്തിൽ ഏഴു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത.തെക്കേ ഇന്ത്യയിൽ കേരളത്തിൽ ആദ്യം വോട്ടെടുപ്പ നടക്കുന്ന രീതിയാണ് 2014 ൽ തീയതികള്‍ ശ്ചയിച്ചത്.സുരക്ഷാ സേനകളുടെ നീക്കം കൂടി പരിഗണിച്ചായിരുന്നു ഇത്.

ഇതേ രീതി തുടർന്നാൽ കേരളത്തിൽ ഏപ്രിൽ ആദ്യം വോട്ടെടുപ്പ് നടക്കണം.ഇരുപത്തി രണ്ട് ലക്ഷം ഇല്ക്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കുന്നത്.ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും അടുത്തയാഴ്ച പ്രഖ്യാപിക്കും.50 ശതമാനം ഇവിഎമ്മുകളിൽ വിവിപാറ്റ് രസീത് ഉറപ്പാക്കണമെന്ന വ പ്രതിപക്ഷ ആവശ്യം തല്‍ക്കാലം നടപ്പാക്കാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കുന്ന സൂചന.

click me!