
തൃശ്ശൂര്‍: സീറ്റ് വിഭജനം സംബന്ധിച്ച് ഇടതുമുന്നണിയിലെ ഘടകകക്ഷികളുമായുളള ഉഭയകക്ഷി ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. ഇന്നും നാളെയുമായി തൃശൂരില്‍ ചര്‍ച്ച നടക്കാനാണ് സാധ്യത. കേരള സംരക്ഷണയാത്രകളുടെ സമാപനത്തോടനുബന്ധിച്ച് എല്‍ഡിഎഫിൻറെ പ്രമുഖ നേതാക്കളെല്ലാം തൃശൂരിലുണ്ട്. സിപിഐ നേരത്തെ മത്സരിച്ച നാലു സീറ്റില്‍ തന്നെ മത്സരിക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.
ജെഡിഎസിന്‍റെ കോട്ടയം സീറ്റ് സിപിഎം എടുത്താല്‍ പകരം തിരുവനന്തപുരമാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പത്തനംതിട്ടയോ കോട്ടയമോ വേണമെന്നാണ് ജനാധിപത്യ കേരളകോണ്‍ഗ്രസിൻറെ ആവശ്യം. കോഴിക്കോടോ വടകരയോ ആണ് എം.പി. വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിൻറെ ലക്ഷ്യം. പത്തനംതിട്ടക്കായി എൻസിപിയും രംഗത്തുണ്ട്.