
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കയറിയ വിമാനം തിരിച്ചിറക്കി. പട്നയിലേക്ക് പോകാൻ യാത്ര തിരിച്ച തനിക്ക് ദില്ലിയിൽ തന്നെ തിരിച്ചിറങ്ങേണ്ടി വന്നെന്ന് രാഹുൽ തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്. വിമാനത്തിന് യന്ത്രത്തകരാർ കാരണമാണ് തിരിച്ചിറക്കിയതെന്നാണ് വിവരം. ബിഹാർ, ഒഡീഷ്യ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്രചാരണ യോഗം വൈകുമെന്നും മുൻകൂട്ടി ക്ഷമ ചോദിക്കുന്നു എന്നും രാഹുൽ ഗാന്ധി അറിയിച്ചു.