സീറ്റ് നിഷേധിച്ചതോടെ വിഷാദം പിടിപെട്ടു; അതിജീവിക്കാന്‍ സഹായിച്ചത് സംഗീതം: കെവി തോമസ്

Published : Apr 02, 2019, 01:41 PM IST
സീറ്റ് നിഷേധിച്ചതോടെ വിഷാദം പിടിപെട്ടു; അതിജീവിക്കാന്‍ സഹായിച്ചത് സംഗീതം: കെവി തോമസ്

Synopsis

ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമപ്പെട്ടുപോയേനെ എന്ന് എറണാകുളം എംപി കെവി തോമസ്. 

കൊച്ചി: ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമപ്പെട്ടുപോയേനെ എന്ന് എറണാകുളം എംപി കെവി തോമസ്. വിഷാദത്തില്‍ നിന്ന് തിരിച്ചുവരാന്‍ സഹായിച്ചത് സംഗീതമാണെന്നും കെവി തോമസ് പറഞ്ഞു. അഗസ്റ്റിന്‍ ജോസഫ് സ്മാരക പുര്സകാരത്തിന‍്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് കെവി തോമസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'സീറ്റ് നിഷേധിച്ചതില്‍ താന്‍ തളര്‍ന്നുപോയി, സഹായികളിലൊരാളോട് ഒറു ഗാനം പ്ലേ ചെയ്യാന്‍ പറഞ്ഞു.' കര്‍ത്താവേ യേശുനാഥാ" ഈ ഗാനമായിരുന്നു അദ്ദേഹം പ്ലേ ചെയ്തത്. അങ്ങനെ വിഷാദത്തെ മറികടക്കാന്‍ എന്നെ സഹായിച്ചത് സംഗീതമാണെന്ന് കെവി തോമസ് പറഞ്ഞു. യേശുദാസും തൃപ്പൂണിത്തറ പൂര്‍ണത്രയീശ സംഗീതസഭയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്കാര സില്‍വര്‍ ജൂബിലിയിലായിരുന്നു കെവി തോമസിന്‍റെ പരാമര്‍ശം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?