എറണാകുളത്ത് ഇപ്പോഴും പ്രചാരണം തകൃതി! കളമശ്ശേരിയിൽ റീ പോളിംഗ് ചൊവ്വാഴ്ച

Published : Apr 28, 2019, 09:54 AM ISTUpdated : Apr 28, 2019, 10:31 AM IST
എറണാകുളത്ത് ഇപ്പോഴും പ്രചാരണം തകൃതി! കളമശ്ശേരിയിൽ റീ പോളിംഗ് ചൊവ്വാഴ്ച

Synopsis

റീപോളിംഗ് നടക്കുന്ന കളമശ്ശേരി മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് സ്ഥാനാർത്ഥികളായ പി രാജീവും ഹൈബി ഈഡനും അൽഫോൺസ് കണ്ണന്താനവും വീണ്ടും വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ചത്.

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വീണ്ടും വോട്ട് തേടി സ്ഥാനാർത്ഥികൾ. റീപോളിംഗ് നടക്കുന്ന കളമശ്ശേരി മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് സ്ഥാനാർത്ഥികളായ പി രാജീവും ഹൈബി ഈഡനും അൽഫോൺസ് കണ്ണന്താനവും വീണ്ടും വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ സ്ഥാനാർത്ഥികളെല്ലാം വിശ്രമത്തിലാണ്. പക്ഷെ, എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ ഇപ്പോഴും പ്രചാരണ രംഗത്ത് സജീവമാണ്. ചൊവ്വാഴ്ച റീപോളിംഗ് നടക്കുന്ന കളമശ്ശേരി മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിൽ വീടുകൾ കയറി ഒരിക്കൽ കൂടി വോട്ടുറപ്പിക്കുകയാണ് എൽ‍ഡിഎഫ് സ്ഥാനാർത്ഥി പി രാജീവും യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവും.

സംസ്ഥാനത്ത് റീപോളിംഗ് നടക്കുന്ന ഏക പോളിംഗ് ബൂത്താണിത്. ആകെയുള്ള 187 വീടുകളിലായി 912 വോട്ടർമാരാണുള്ളത്. കഴിഞ്ഞ തവണ പോൾ ചെയ്ത് 715 വോട്ടിനെക്കാൾ 43 വോട്ടുകൾ അധികം കണ്ടെത്തിയിരുന്നു. മോക്ക് പോളിൽ രേഖപ്പെടുത്തിയ വോട്ടുകൾ പോളിംങ്ങ് തുടങ്ങും മുമ്പ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടു പോയതായിരുന്നു ഇതിന് കാരണം. തുടർന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?