മിന്നും ജയം ഉറപ്പെന്ന് ഡീൻ, 10000 വോട്ടിന് ജയിക്കുമെന്ന് ജോയ്‍സ്, മിടുക്കനെ കാത്ത് ഇടുക്കി

By Web TeamFirst Published May 22, 2019, 11:25 AM IST
Highlights

ശക്തികേന്ദ്രങ്ങളായ ഹൈറേഞ്ചിലെ വോട്ടുകൾ ക്രോഡീകരിക്കപ്പെടുമ്പോൾ പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷമെങ്കിലും ജോയ്‍സിന് കിട്ടുമെന്നാണ് എൽഡിഎഫിന്‍റെ വിലയിരുത്തൽ.

ഇടുക്കി: എക്സിറ്റ് പോളുകൾ യുഡിഎഫിന് വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ ഇടുക്കിയിലെ ഇടത് മുന്നണിയും എൻഡിഎയും. പ്രവചനത്തേക്കാളും വലിയ വിജയം കൈവരുമെന്ന പ്രതീക്ഷ യുഡിഎഫ് പങ്കുവയ്ക്കുമ്പോൾ പതിനായിരം വോട്ടിനെങ്കിലും വിജയം നേടാനാകുമെന്നാണ് എൽഡിഎഫിന്‍റെ കണക്കുകൂട്ടൽ. 

അഞ്ച് വർ‍ഷം മുമ്പ്  ജോയ്‍സ് ജോർജിനോട് പരാജയപ്പെട്ട ഡീൻ കുര്യാക്കോസ് ഇത്തവണ 9 ശതമാനം വോട്ട് വ്യത്യാസത്തിൽ വരെ ജയിച്ച് കയറാനിടയുണ്ടെന്നാണ് അഭിപ്രായ സര്‍വെകൾ പറയുന്നത്. എന്നാൽ ഇതിൽ നിന്ന് ഒരു പടി കൂടി കടന്ന് അപ്രതീക്ഷിത അടിയൊഴുക്കൾ ഉണ്ടായാൽ പോലും 59,000 വോട്ടിന്‍റെ ഭൂരിപക്ഷമെങ്കിലും ഡീനിന് കിട്ടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പിൽ കസ്തൂരി രംഗൻ വിവാദം ഒഴിഞ്ഞ് നിന്നെങ്കിലും ഇടതുമുന്നണി വിജയ പ്രതീക്ഷ കൈവിട്ടില്ല. ശക്തികേന്ദ്രങ്ങളായ ഹൈറേഞ്ചിലെ വോട്ടുകൾ ക്രോഡീകരകിക്കപ്പെടുന്നതോടെ പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷമെങ്കിലും ജോയ്‍സിന് ലഭിക്കുമെന്നാണ് എൽഡിഎഫിന്‍റെ വിലയിരുത്തൽ.

എൻഡിഎയുടെ ബിഡിജെഎസ് സ്ഥാനാർത്ഥി ബിജുകൃഷ്ണന് 12 ശതമാനം വോട്ടാണ് സർവെകൾ പ്രവചിച്ചിരിക്കുന്നത്. എന്നാൽ ശക്തികേന്ദ്രമായ ലോറേഞ്ചിൽ ഉണ്ടായ മികച്ച പോളിംഗ്, പ്രവചനങ്ങൾ തകിടം മറിക്കുമെന്നും ഇടുക്കിയിൽ രണ്ടാംസ്ഥാനമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!