മസില് പിടിച്ച് നിന്നിട്ട് എന്ത് കാര്യം?; തെരഞ്ഞെടുപ്പ് പ്രചാരണം ആഘോഷമാക്കിയെന്ന് കണ്ണന്താനം

Published : Apr 21, 2019, 09:33 AM ISTUpdated : Apr 21, 2019, 09:40 AM IST
മസില് പിടിച്ച് നിന്നിട്ട് എന്ത് കാര്യം?; തെരഞ്ഞെടുപ്പ് പ്രചാരണം ആഘോഷമാക്കിയെന്ന് കണ്ണന്താനം

Synopsis

കൊച്ചിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുള്ളവരെ കൊച്ചിക്കാര്‍ തെരഞ്ഞെടുക്കും . എറണാകുളം മണ്ഡലത്തിൽ വിജയ പ്രതീക്ഷയെന്ന് അൽഫോൺസ് കണ്ണന്താനം 

എറണാകുളം: എറണാകുളം മണ്ഡലം ബിജെപിയ്ക്ക് അനുകൂലമായി ചിന്തിക്കുമെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി അൽഫോൺസ് കണ്ണന്താനം. വളരെ വൈകിയാണ് മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയത്. എന്നാൽ മാരത്തോൺ മത്സരം നൂറ് മീറ്റര്‍ മത്സരത്തിന്‍റെ വേഗത്തിലും ആവേശത്തിലും പൂര്‍ത്തിയാക്കുന്ന ആത്മവിശ്വാസം ഉണ്ടെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. 

യുവജനങ്ങളിലാണ് പ്രതീക്ഷ. കൊച്ചിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുള്ളവരെ കൊച്ചിക്കാര്‍ തെരഞ്ഞെടുക്കും. അതുകൊണ്ടു തന്നെ മുൻകാല പ്രവര്‍ത്തനങ്ങൾ കൂടി കണക്കിലെടുത്ത്  എറണാകുളം മണ്ഡലം അനുകൂലമായി ചിന്തിക്കുമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?