ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മിന്‍റെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന്, ചാലക്കുടിയിലെ നിലപാട് നിർണായകം

Published : Mar 07, 2019, 05:32 AM ISTUpdated : Mar 28, 2019, 03:57 PM IST
ലോക്സഭാ തെരഞ്ഞെടുപ്പ്:  സിപിഎമ്മിന്‍റെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന്, ചാലക്കുടിയിലെ നിലപാട് നിർണായകം

Synopsis

ചർച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മറ്റി അംഗീകരിക്കുന്ന പേരുകൾ പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെ ശനിയാഴ്ച പ്രഖ്യാപിക്കും. 

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. പാർലമെന്‍റ് മണ്ഡലം കമ്മറ്റികളുടെ നിലപാട് കൂടി പരിഗണിച്ച ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ യോഗം ചേർന്ന് അന്തിമ പട്ടിക തയ്യാറാക്കും.തുടർന്ന് സ്ഥാനാർത്ഥി പട്ടിക സംസ്ഥാന കമ്മറ്റിയിൽ അവതരിപ്പിക്കും. ചർച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മറ്റി അംഗീകരിക്കുന്ന പേരുകൾ പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെ ശനിയാഴ്ച പ്രഖ്യാപിക്കും.

ചാലക്കുടിയിൽ ഇന്നസെന്‍റിനെ മാറ്റണമെന്ന് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിലപാട് നിർണ്ണായകമാകും. പൊന്നാനിയിൽ പൊതുസ്വതന്ത്രനായി നിലമ്പൂർ എംഎൽഎ പി വി അൻവർ മൽസരിപ്പിക്കുന്ന കാര്യത്തിലും സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?