'ഭീഷണികളെ കാര്യമാക്കുന്നില്ല'; ലക്ഷ്യം ഇന്ത്യയെ ശക്തമാക്കുകയെന്ന് നരേന്ദ്ര മോദി

Published : Mar 06, 2019, 10:20 PM IST
'ഭീഷണികളെ കാര്യമാക്കുന്നില്ല'; ലക്ഷ്യം ഇന്ത്യയെ ശക്തമാക്കുകയെന്ന് നരേന്ദ്ര മോദി

Synopsis

തമിഴ്നാട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി എംജിആറിന്‍റെ പേര് ചെന്നെെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് നല്‍കുമെന്നും പ്രഖ്യാപിച്ചു

ചെന്നെെ: കൊല്ലുമെന്നുള്ള ഭീഷണികളെയും അധിക്ഷേപങ്ങളെയും കാര്യമാക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ശക്തമാക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്.

സ്വാര്‍ഥത നിറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളത്. കരുത്തുറ്റ ഒരു ഇന്ത്യയെയും ശക്തരായ സേനാ വിഭാഗങ്ങളെയും അവര്‍ക്ക് ആവശ്യമില്ല. ഓരോ ദിവസും മോദി വിരുദ്ധത കൂടിവരികയാണ്. ആരാണ് മോദിയെ കൂടുതല്‍ അധിക്ഷേപിക്കുന്നത് എന്നതില്‍ മത്സരം നടക്കുന്നു.

തന്‍റെ ജാതിയെയും അധിക്ഷേപിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്‍റെ തമിഴ്നാട്ടിലെ ആദ്യ റാലി മോദി ഇന്ന് നടത്തിയിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സംഘടിപ്പിച്ച പൊതു സമ്മേളനത്തിലാണ് മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്.

തമിഴ്നാട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി എംജിആറിന്‍റെ പേര് ചെന്നെെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് നല്‍കുമെന്നും പ്രഖ്യാപിച്ചു. തമിഴ്നാട്ടിലേക്കും അവിടെ നിന്ന് തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ തമിഴ് ഭാഷയില്‍ അറിയിപ്പ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?