
ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒഡീഷയില്‍ കോണ്‍ഗ്രസ് മുന്‍ എംപി ബിജെപിയില്‍ ചേര്‍ന്നു. ജഗത്സിങ്പൂർ എംപി ബിഭു പ്രസാദ് തറയ് ആണ് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി ആസ്ഥാനത്ത് വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് ബിബു പ്രസാദ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ബിശ്വാഭുഷന് ഹരിചന്ദന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.