
പത്തനംതിട്ട: ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. റാന്നി വലിയ കുളത്ത് വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായത്. നാല് പേരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും രണ്ടു കാറുകളും ലഘുലേഖകളും പോലീസ് കണ്ടെടുത്തു.
സേവ് ശബരിമല ഫോറം എന്ന പേരില്‍ ലഘുലേഖ വിതരണം ചെയ്യാൻ എത്തിയതായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകരാണ് ഇവരെ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചത്.