
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിലേയ്ക്കുള്ള പ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലാണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ്. മഹാരാഷ്ട്രയിൽ 17, രാജസ്ഥാനിലും ഉത്തർപ്രദേശിലും 13 വീതം, ബംഗാളിൽ 8, ബീഹാറിലും മധ്യപ്രദേശിലും 5 വീതം, ഒഡിഷയിൽ 6, ജാർഖണ്ഡിലെ 3 മണ്ഡലങ്ങളിലുമാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത്. 2014 ൽ 45 സീറ്റിലും ബിജെപിയാണ് ജയിച്ചത്.
നിരവധി കേന്ദ്ര മന്ത്രിമാരും സിപിഐ നേതാവ് കനയ്യ കുമാറും സിനിമാ താരങ്ങളായ ഡിംപിള്‍ യാദവ്, ഊര്‍മിള മണ്ഡോദ്കര്‍ തുടങ്ങിയവരും നാലാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരിലുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്‍റെ മകൻ നകുൽ നാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റ മകൻ വൈഭവ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നവരാണ്.