ദില്ലിയില്‍ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി ഗംഭീര്‍; രണ്ടാമനുമായി നൂറു കോടിയുടെ വ്യത്യാസം

By Web TeamFirst Published Apr 24, 2019, 1:59 PM IST
Highlights

പതിനേഴാം ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പുകള്‍ ഘട്ടങ്ങളായി നടക്കുകയാണ്. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ദില്ലിയിലെ സ്ഥാനാര്‍ത്ഥി ചിത്രവും തെളിയുകയാണ്

ദില്ലി: പതിനേഴാം ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പുകള്‍ ഘട്ടങ്ങളായി നടക്കുകയാണ്. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ദില്ലിയിലെ സ്ഥാനാര്‍ത്ഥി ചിത്രവും തെളിയുകയാണ്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍  ദില്ലിയിലെ ഈസ്റ്റ് ദില്ലിയില്‍ ബിജെപി നാര്‍ത്ഥിയാണ്. അദ്ദേഹം ഇന്നലെ പത്രികയും സമര്‍പ്പിച്ചു കഴിഞ്ഞു.

തലസ്ഥാന നഗരിയില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥിയും മറ്റാരുമല്ല ഗൗതം തന്നെ. പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗീംഭീര്‍ തന്‍റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 147 കോടിയുടെ ആസ്തിയാണ് സത്യവാങ്മൂലത്തില്‍ കാണിച്ചരിക്കുന്നത്. 349 സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്താണ് ഗംഭീര്‍.

12.40 കോടി രൂപയാണ് 2017-18 വര്‍ഷത്തില്‍ ഗംഭീറിന്‍റെ വരുമാനം കാണിച്ചിരിക്കുന്നത്. ഭാര്യ നടാഷക്ക് 6.15 ലക്ഷം രൂപ വരുമാനമുണ്ട്. ദില്ലിയില്‍ ഭാരാകമ്പ റോഡ് മോഡേൺ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പുർത്തിയാക്കിയ ഗംഭീർ ഹിന്ദു കോളജില്‍ യുജി കോഴ്സിന് ചേർന്നെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. 

ബൈക്ക്  ഉൾപ്പെടെ അ‍ഞ്ച് വാഹനങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. വെസ്റ്റ് ദില്ലി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹാബല്‍ മിശ്രയാമ് സമ്പന്നരില്‍ രാണ്ടാ സ്ഥാനത്ത്.45 കോടിയുടെ ആസ്തിയാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്.

click me!