വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര

By Web TeamFirst Published Mar 19, 2019, 9:21 AM IST
Highlights

ബിജെപിയും കോൺഗ്രസും ആദിവാസികളെ അവഗണിക്കുന്നു. വയനാട്ടിൽ നിന്ന് ഒരു സ്ഥാനാർത്ഥി മത്സരിക്കാത്തത് ആദിവാസികളോടുള്ള കടുത്ത അവഗണനയാണ് ഇതിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 

കല്‍പ്പറ്റ: ആദിവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കുമെന്ന് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര. വനാവകാശനിയമം സംസ്ഥാനസർക്കാർ അട്ടിമറിച്ചുവെന്ന് ഗോത്ര ആരോപിച്ചു. 

ബിജെപിയും കോൺഗ്രസും ആദിവാസികളെ അവഗണിക്കുകയാണ്. വയനാട്ടിൽ നിന്ന് ഒരു സ്ഥാനാർത്ഥി മത്സരിക്കാത്തത് ആദിവാസികളോടുള്ള കടുത്ത അവഗണനയാണ്. ഇതിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്ഥാനാർത്ഥിയാരെന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും. 

തൃശ്ശൂർ പാലക്കാട് ലോക്സഭാ മണ്ഡലങ്ങളിലും മത്സരിക്കാൻ ആലോചിക്കുന്നതായി ഗോത്ര ചെയർമാൻ ബിജു കാക്കത്തോട് വിശദമാക്കി. 

click me!