ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; പ്രചാരണ ആവേശത്തിലേക്ക് സ്ഥാനാര്‍ത്ഥികള്‍

Published : Mar 19, 2019, 06:36 AM IST
ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; പ്രചാരണ ആവേശത്തിലേക്ക് സ്ഥാനാര്‍ത്ഥികള്‍

Synopsis

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ പ്രചാരണം തുടങ്ങി. ആലപ്പുഴ ഡിസിസിയില്‍ സ്വീകരണം നല്‍കി. കടകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചു എഎം ആരിഫ് പ്രചാരണം നേരത്തെ തുടങ്ങിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തില്‍ സജീവമാകും

ആലപ്പുഴ: ഷാനിമോള്‍ ഉസ്മാനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുമാനിച്ചതോടെ ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫ് നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ കെഎസ് രാധാകൃഷ്ണനും മണ്ഡലത്തില്‍ സജീവമാകും.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിന് പിന്നാലെ ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴ ഡിസിസിയിലെത്തി. ജില്ലയിലെ പ്രധാന കോണ്‍ഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കി. ആലപ്പുഴയില്‍ യു‍‍ഡിഎഫ് മികച്ച വിജയം നേടുമെന്നും പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

സ്വീകരണ യോഗത്തിന് പിന്നാലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കൊപ്പം ആലപ്പുഴ നഗരത്തില്‍ കടകള്‍ കയറിയിറങ്ങി ഷാനിമോള്‍ ഉസ്മാന്‍ വോട്ടഭ്യര്‍ത്ഥിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫ് മണ്ഡലത്തില്‍ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ലിമെന്‍റ് കണ്‍വെന്‍ഷനും നടത്തി. '

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച പിഎസ് സി മുന്‍ ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനും അടുത്ത ദിവസങ്ങളില്‍ ആലപ്പുഴയില്‍ സജീവമാകുന്നതോടെ മണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാകും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?