"വോട്ടര്‍ പട്ടികയിൽ പേരുള്ള എല്ലാവരും വോട്ടിടു"; ഗവര്‍ണര്‍ പി സദാശിവം വോട്ട് ചെയ്തു

Published : Apr 23, 2019, 09:30 AM IST
"വോട്ടര്‍ പട്ടികയിൽ പേരുള്ള എല്ലാവരും വോട്ടിടു";  ഗവര്‍ണര്‍ പി സദാശിവം വോട്ട് ചെയ്തു

Synopsis

എല്ലാവരും സമ്മതിദാനം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ പി സദാശിവം 

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിൽ പേരുള്ള എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ പി സദാശിവം .ആരും വോട്ട് പാഴാക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. 

തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളില്‍ ഗവര്‍ണര്‍ പി സദാശിവം വോട്ട് രേഖപ്പെടുത്തി. ഭാര്യ സരസ്വതിയോട് ഒപ്പമെത്തിയാണ് ഗവര്‍ണര്‍  വോട്ട് ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഒരുമാസം മുമ്പ് ഉറപ്പുവരുത്തിയിരുന്നു, ഇന്ന് വോട്ട് ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?