കോവളത്തെ വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ്; പരിശോധിക്കണമെന്ന് ചെന്നിത്തല

Published : Apr 23, 2019, 09:14 AM ISTUpdated : Apr 23, 2019, 09:23 AM IST
കോവളത്തെ വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ്; പരിശോധിക്കണമെന്ന് ചെന്നിത്തല

Synopsis

കൈപ്പത്തിക്ക് വോട്ടിട്ടാൽ താമര ചിഹ്നത്തിൽ ലൈറ്റ് തെളിയുന്നു എന്ന ഗുരുതര ആക്ഷേപം ഉയര്‍ന്ന സംഭവം ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ആലപ്പുഴ: കൈപ്പത്തിക്ക് വോട്ടിട്ടാൽ താമര ചിഹ്നത്തിൽ ലൈറ്റ് തെളിയുന്നു എന്ന ഗുരുതര ആക്ഷേപം ഉയര്‍ന്ന സംഭവം ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവളത്ത് നിന്നാണ് പരാതി ഉയര്‍ന്നത്. ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും വിശദമായ പരിശോധന വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

വോട്ടിംഗ് യന്ത്രത്തിൽ പാളിച്ച കണ്ടെത്തിയ സാഹചര്യത്തിൽ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിവിപാറ്റ് രസീതുകൾ പ്രത്യേകം പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?