
ദില്ലി: ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്. 12-ന് അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ ഔപചാരിക പ്രഖ്യാപനമുണ്ടാകും.
മറ്റന്നാൾ താൻ കോൺഗ്രസിൽ ചേരുമെന്ന് ഹാർദിക് പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചു. രാഹുൽ ഗാന്ധിയുടെയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും സാന്നിധ്യത്തിലാവും പാർട്ടി പ്രവേശനം എന്നും ഹാർദിക് പട്ടേൽ ടീറ്റില്‍ കുറിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് ഹാര്‍ദിക് ജനവിധി തേടിയേക്കുമെന്നും സൂചനയുണ്ട്.
മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് ഗുജറാത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക.
Also Read: 7 ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്, കേരളത്തില്‍ ഏപ്രില്‍ 23ന്; ഫലപ്രഖ്യാപനം മെയ് 23ന്