Asianet News MalayalamAsianet News Malayalam

7 ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്, കേരളത്തില്‍ ഏപ്രില്‍ 23ന്; ഫലപ്രഖ്യാപനം മെയ് 23ന്

കേരളത്തില്‍ ഏപ്രില്‍ നാലാം തീയതി  വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. 

general election declared in india
Author
Delhi, First Published Mar 10, 2019, 6:05 PM IST

ദില്ലി: രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദില്ലി വിജ്ഞാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവർ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  തെരഞ്ഞെടുപ്പ് തീയതിയും അജന്‍ഡയും പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളായാവും പൊതുതെര‍ഞ്ഞെടുപ്പ് നടക്കുക.

ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. കൃത്യം ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും. രാജ്യം ആരു ഭരിക്കുമെന്നും അന്നറിയാം. 90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട് ചെയ്യും. അതില്‍ ഏട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്.

 കേരളമടക്കം 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടങ്ങളിലായും ബീഹാര്‍,ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ്. ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. 28-ാം തീയതിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരിക. നാലാം തീയതി  വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. 

ഒരൊറ്റ ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംആന്ധ്രാപ്രദേശ്, അരുണാചല്‍, ഗോവ, ഗുജറാത്ത്, ഹരിയാന, 
ഹിമാചല്‍, കേരളം, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, 
പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്നാട്, ഉത്തരാഖണണ്‍. 
ദാമന്‍ ദിയു, ആന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര നഗര്‍വേലി,ലക്ഷദ്വീപ്, ദില്ലി, പോണ്ടിച്ചേരി, ചണ്ഡീഗഢ്.  

രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍ 

കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര

മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍ 
ആസാം,  ചത്തിസ്ഗഢ്,.

നാല്  ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍ 
ജാര്‍ഖണ്ഡ്, മധ്യപ്രദേസ്, മഹാരാഷ്ട്ര, ഒഡീഷ

അഞ്ച് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍ -  ജമ്മു കശ്മീര്‍ 

ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍ - ബീഹാര്‍ യുപി ബംഗാള്‍

 

ആദ്യഘട്ടം - ഏപ്രില്‍ 11 - ആകെ  91 സീറ്റുകള്‍, 20 സംസ്ഥാനങ്ങൾ

  • ആന്ധ്രാ പ്രദേശ് (25)
  • അരുണാചൽ പ്രദേശ് (2),
  • അസം (5)
  • ബിഹാർ (4)
  • ഛത്തീസ്‍ഗഢ് (1)
  • ജമ്മു കശ്മീർ (2)
  • മഹാരാഷ്ട്ര (7)
  • മണിപൂർ (1)
  • മേഘാലയ (2)
  • മിസോറം (1)
  • നാഗാലാന്‍ഡ് (1)
  • ഒഡിഷ (1)
  • സിക്കിം (1)
  • തെലങ്കാന (17)
  • ത്രിപുര (1)
  • ഉത്തർ പ്രദേശ് (8)
  • ഉത്തരാഖണ്ഡ് (5)
  • പശ്ചിമബംഗാൾ (2)
  • ആൻഡമാൻ (1)
  • ലക്ഷദ്വീപ് (1)

 

രണ്ടാം ഘട്ടം - ഏപ്രില്‍ 18 - ആകെ  97 സീറ്റുകള്‍, 13 സംസ്ഥാനങ്ങൾ

  • അസം (5)
  • ബിഹാർ (5)
  • ഛത്തീസ്ഘ‍ഡ് (3)
  • ജമ്മു കശ്മീർ (2)
  • ക‍ർണ്ണാടക (14)
  • മഹാരാഷ്ട്ര (10)
  • മണിപൂർ (1)
  • ഒ‍ഡിഷ (5)
  • തമിഴ്‍നാട് (39)
  • ത്രിപുര (1)
  • ഉത്തർ പ്രദേശ് (8)
  • പശ്ചിമബംഗാൾ (3)
  • പുതുച്ചേരി (1)

 

മൂന്നാം ഘട്ടം - ഏപ്രില്‍ 23 - ആകെ  115 സീറ്റുകള്‍, 14 സംസ്ഥാനങ്ങൾ

  • അസം (4)
  • ബിഹാർ (5)
  • ചത്തീസ്‍ഗഢ് (7)
  • ഗുജറാത്ത് (26)
  • ഗോവ (2)
  • ജമ്മു കശ്മീർ (1)
  • കർണ്ണാടക (14)
  • കേരളം (20)
  • മഹാരാഷ്ട്ര (14)
  • ഒഡിഷ (6)
  • ഉത്തർ പ്രദേശ് (10)
  • പശ്ചിമബംഗാൾ (5)
  • ദാദ്ര, നഗർ ഹവേലി (1)
  • ദാമൻ ദ്യു (1)

 

നാലാം ഘട്ടം - ഏപ്രില്‍ 29 - ആകെ  71 സീറ്റുകള്‍, 9 സംസ്ഥാനങ്ങൾ

  • ബിഹാർ (5)
  • ജമ്മു കശ്മീർ (1)
  • ഝാർഖണ്ഡ്‌ (3)
  • മദ്ധ്യപ്രദേശ് (6)
  • മഹാരാഷ്ട്ര (17)
  • ഒഡിഷ (6)
  • രാജസ്ഥാൻ (13)
  • ഉത്തർ പ്രദേശ് (13)
  • പശ്ചിമബംഗാൾ (7)

 

അ‍ഞ്ചാം ഘട്ടം - ഏപ്രില്‍ 29 - ആകെ  51 സീറ്റുകള്‍, 7 സംസ്ഥാനങ്ങൾ

  • ബിഹാർ (5)
  • ജമ്മു കശ്മീർ (2)
  • ത്സാർഖണ്ഡ് (4)
  • മധ്യപ്രദേശ് (7)
  • രാജസ്ഥാൻ (12)
  • ഉത്തർ പ്രദേശ് (14)
  • പശ്ചിമബംഗാൾ (7)

 

ആറാം ഘട്ടം - മെയ് 12 - ആകെ  59 സീറ്റുകള്‍, 7 സംസ്ഥാനങ്ങൾ

  • ബിഹാർ (8)
  • ഹരിയാന (10)
  • ത്സാർഖണ്ഡ് (4)
  • മധ്യപ്രദേശ് (8)
  • ഉത്തർ പ്രദേശ് (14)
  • പശ്ചിമബംഗാൾ (8)
  • ദില്ലി (7)

 

ഏഴാം ഘട്ടം - മെയ് 19 - ആകെ  59 സീറ്റുകള്‍, 8 സംസ്ഥാനങ്ങൾ

  • ബിഹാർ (8)
  • ത്സാർഖണ്ഡ് (3)
  • മധ്യപ്രദേശ് (8)
  • പഞ്ചാബ് (13)
  • പശ്ചിമബംഗാൾ (9)
  • ചണ്ഡീഗഢ് (1)
  • ഉത്തർ പ്രദേശ് (13)
  • ഹിമാചൽ പ്രദേശ് (4)

 

മാസങ്ങല്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക്  വന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടരിമാര്‍, മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായെല്ലാം തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ക്രമസമാധാന പാലനം പൂര്‍ണമായും ഉറപ്പു വരുത്തിക്കൊണ്ടാവും തെരഞ്ഞെടുപ്പ് നടത്തുക. പ്രശ്നബാധിത മേഖലകളില്‍ കേന്ദ്രസേനയുടെ മാര്‍ച്ചും പട്രോളിംഗും ഉണ്ടാവുമെന്നും സുനില്‍ അറോറ അറിയിച്ചു. 

ക്രിമിനല്‍ക്കേസ് പ്രതികളായവര്‍ അക്കാര്യങ്ങള്‍ പത്രങ്ങങ്ങളില്‍ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം. ഫോം 26 പൂരിപ്പിച്ചു തരാത്ത സ്ഥാനാര്‍ഥികളുടെ അപേക്ഷ സ്വീകരിക്കില്ല. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചരണം പാടില്ല. വോട്ടര്‍മാര്‍ക്ക് പരാതി അറിയിക്കാന്‍ മൊബൈല്‍ മാപ്പും നവാഗത വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ ദുരീകരിക്കാന്‍ 1950 എന്ന സൗജന്യ ടോള്‍ ഫ്രീ നന്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇക്കുറി കര്‍ശനസുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ക്കെല്ലാം ജിപിഎസ് മാപ്പിംഗ് ഉണ്ടാവും. പരിസ്ഥിതി സൗഹൃദ പ്രചരണമായിരിക്കണം ഇക്കുറി നടത്തേണ്ടത്. സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി പത്ത് ലക്ഷം പോളിംഗ് ബൂത്തുകള്‍ രാജ്യമെങ്ങുമായി സജ്ജമാക്കും. 2014-ല്‍ 9 ലക്ഷം പോളിംഗ് ബൂത്തുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്.  വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ ഉണ്ടാവും എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 

18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള ഒന്നരകോടി വോട്ടര്‍മാര്‍ ഇക്കുറി പുതുതായി  വോട്ട് ചെയ്യുന്നുണ്ട്. 2014-ന് ശേഷം 8.43 കോടി പേര്‍ക്ക് പുതുതായി വോട്ടവകാശം ലഭിച്ചു. മാര്‍ച്ച്, എപ്രില്‍ മാസങ്ങളില്‍ പരീക്ഷ നടക്കുന്നത് കൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളും കാലാവസ്ഥയും ഇക്കാര്യത്തില്‍ പരിഗണിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇക്കുറി വിവിപാറ്റ് മെഷീനുകള്‍ ഉണ്ടാവുമെന്നും ആര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് നോട്ടയ്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാര്‍ക്ക് വേണ്ട കുടിവെള്ള സൗകര്യവും മറ്റു അനുബന്ധ സൗകര്യങ്ങളും എല്ലാ പോളിംഗ് ബൂത്തുകളിലും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios