ഹെെബിക്കൊപ്പം വോട്ട് ചോദിക്കാന്‍ കൊച്ചു ക്ലാരയും

Published : Apr 08, 2019, 07:15 AM ISTUpdated : Apr 08, 2019, 10:37 AM IST
ഹെെബിക്കൊപ്പം വോട്ട് ചോദിക്കാന്‍ കൊച്ചു ക്ലാരയും

Synopsis

അൽപം നാണിച്ച് ആദ്യം മാറിനിന്നെങ്കിലും ആളുകളെ കണ്ടതോടെ അഞ്ച് വയസുകാരി ക്ലാര ഉഷാറായി. വോട്ടുചോദിക്കുന്നതിനിടയിൽ അൽപം കുറുന്പും പുറത്തെടുത്തു

കൊച്ചി: എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് വേണ്ടി വോട്ട് ചോദിച്ച് കുടുംബവും. ഹൈബിക്കും അന്നയ്ക്കും ഒപ്പം വോട്ടു ചോദിച്ചിറങ്ങിയ മകൾ ക്ലാരയായിരുന്നു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. കളമശേരി മണ്ഡലത്തിലെ ഗ്ലാസ് കോളനിയിലേക്ക് സ്ഥാനാർത്ഥി എത്തും മുൻപ് തന്നെ വോട്ട് ചോദിച്ച് ഇവരുണ്ടായിരുന്നു.

ഹൈബി ഈഡന്റെ ഭാര്യ അന്നയും മകൾ ക്ലാരയും. അൽപം നാണിച്ച് ആദ്യം മാറിനിന്നെങ്കിലും ആളുകളെ കണ്ടതോടെ അഞ്ച് വയസുകാരി ക്ലാര ഉഷാറായി. വോട്ടുചോദിക്കുന്നതിനിടയിൽ അൽപം കുറുമ്പും പുറത്തെടുത്തു.

പര്യടനവാഹനം എത്തിയതോടെ കൊച്ചു ക്ലാര അച്ഛന്റെ കയ്യിലേക്ക്. കുടുംബം കൂടെയുള്ള സന്തോഷം മറച്ചുവയ്ക്കാതെ ഹൈബിയും ആവേശത്തോടെ പ്രചാരണത്തിനിറങ്ങി. വഴിയിൽ കാത്തുനിന്ന ജനങ്ങളെ കൈവീശിക്കാണിച്ചാണ് ക്ലാര അച്ഛനൊപ്പം പര്യടനത്തിലുടനീളം കൂടെയുണ്ടായിരുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?