
വടകര: വടകരയിലെ പോളിംഗ് ഇക്കുറിയും എണ്‍പത് ശതമാനം കടന്നു. 82.48 ആണ് ഇത്തവണത്തെ പോളിംഗ് ശതമാനം. 81.4 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴില്‍ അഞ്ചിടത്തും മേല്‍ക്കൈ നേടിയത് യുഡിഎഫാണ്. ഇത്തവണയും ആ ട്രെന്‍റ് തുടരുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. കൊലപാതകം മുഖ്യവിഷയമായി ചര്‍ച്ചയാക്കിയതിനൊപ്പം രാഹുല്‍ തരംഗവും മോദിക്കെതിരായ വികാരവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് കരുതുന്നു.
ലീഗ് കേന്ദ്രങ്ങളായ കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നല്ല പ്രതികരണമുണ്ടായെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ആര്‍എംപി വോട്ടുകളും കരുത്തായെന്ന് അവര്‍ വിശ്വസിക്കുന്നുണ്ട്. അതേ സമയം വോട്ടിംഗ് മെഷീന്‍ തകരാര്‍ കാരണം പോളിംഗ് തടസപ്പെട്ടതില്‍ എതിര്‍പ്പുമായി കെ മുരളീധരന്‍ രംഗത്തെത്തി.
എന്നാല്‍ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തിലാണ് ഇടതിന്‍റെ പ്രതീക്ഷ. കൊലപാതക രാഷ്ട്രീയം ഏശിയിട്ടേ ഇല്ലെന്നും സിപിഎം കരുതുന്നു. ലീഗ് കേന്ദ്രങ്ങളിലെ കനത്ത പോളിംഗിന് പരമ്പരാഗത വോട്ടുകളിലൂടെ മറുപടി നല്‍കാനാകുമെന്നും ആത്മവിശ്വാസമുണ്ട്.
ആര്‍എംപി, വെല്‍ഫയര്‍ പാര്‍ട്ടിയടക്കമുള്ളവരുടെ പിന്തുണയേക്കാള്‍ ലോക്‍താന്ത്രിക് ജനാതദളിന്‍റെ വോട്ടുകള്‍ ഗുണം ചെയ്യുമെന്നും സിപിഎം കരുതുന്നു. അതേ സമയം കോലീബി സഖ്യ ആരോപണത്തിനിടെ കിട്ടുന്ന ഓരോ വോട്ടും മുഖം രക്ഷിക്കാനുള്ളതാണെന്നിരിക്കേ ഇക്കുറി നില മെച്ചപ്പെടുമെന്നാണ് എന്‍ഡിഎയുടെ കണക്ക് കൂട്ടല്‍. ഇരുമുന്നണികളും വിജയം അവകാശപ്പെടുമ്പോള്‍ അടിയൊഴുക്കിനെ കുറിച്ചുള്ള ചിത്രം വ്യക്തമല്ല.