ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിങ് സ്റ്റേഷൻ ഇന്ത്യയിൽ; ആകെ വോട്ടർമാർ 194

Published : Mar 17, 2019, 12:10 PM ISTUpdated : Mar 17, 2019, 12:12 PM IST
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിങ് സ്റ്റേഷൻ ഇന്ത്യയിൽ; ആകെ വോട്ടർമാർ 194

Synopsis

ഹിമാചൽ പ്ര​ദേശിലെ ലാഹുൽ-സ്പിതി ജില്ലയിലെ കാസ സബ്ഡിവിഷനിൽ നിന്ന് 46കിലോ മീറ്റർ അകലെയാണ് ഹിക്കിം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിങ് സ്റ്റേഷനെന്ന് പ്രത്യേകത കൂടിയുള്ള ഹിക്കിം ലിംക ബുക്കിൽ ഇടം നേടിയിട്ടുണ്ട്. 

സിംല: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയരം കൂടിയ പോളിങ് സ്റ്റേഷനെന്ന ഖ്യാതി നേടി ഹിമാചൽ പ്രദേശിലെ ഹിക്കിം. സമുദ്രനിരപ്പിൽ നിന്ന് 15,000 അടി മുകളിലാണ് ഹിക്കിം പോളിങ് ബൂത്ത് സ്ഥിതി ചെയ്യുന്നത്. ഹിമാചൽ പ്ര​ദേശിലെ ലാഹുൽ-സ്പിതി ജില്ലയിലെ കാസ സബ്ഡിവിഷനിൽ നിന്ന് 46കിലോ മീറ്റർ അകലെയാണ് ഹിക്കിം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിങ് സ്റ്റേഷനെന്ന വിശേഷണം കൂടിയുള്ള ഹിക്കിം ലിംക ബുക്കിൽ ഇടം നേടിയിട്ടുണ്ട്. 

ഉയരം കൂടിയ പ്രദേശമായതിനാൽ‌ ആവശ്യമായ സേവനങ്ങളുടെ ലഭ്യത ഇവിടുത്തുക്കാർക്ക് പരിമിതമാണ്. വൈദ്യുതി, ആശുപത്രി എന്നിവയുടെ അഭാവം ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. 101 പുരുഷൻമാരും 93 സ്ത്രീകളുമടക്കം ആകെ 194 വോട്ടർമാരാണ് ഹിക്കിമിലുള്ളത്. 2012-ലെ തെരഞ്ഞെടുപ്പിൽ 84 ശതമാനം പോളിങ്ങാണ് ഹിക്കിമിൽ രേഖപ്പെടുത്തിയത്. 2007-ലെ തെരഞ്ഞെടുപ്പിൽ പോളിങ് 83 ശതമാനമായി കുറഞ്ഞു.

അതേസമയം ഹിക്കിമിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ഹിക്കിമിലാണ്. 1983 നവംബര്‍ 5നാണ് ഹിക്കിം പോസ്റ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. മൊബൈൽ സിഗ്നലോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലാത്ത ഹിക്കിമിലെ ​ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ പോസ്റ്റ് ഓഫീസ്. വർഷത്തിൽ ആറ് മാസം മാത്രമെ ഈ പോസ്റ്റ് ഓഫീസ് ‌പ്രവർത്തിക്കുകയുള്ളു. കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുന്ന സമയം ഈ പോസ്റ്റ് ഓഫീസ് അടയ്ക്കും.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?