'ബിജെപി എന്നെ ചതിച്ചു'; സണ്ണി ഡിയോളിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിനോദ്‌ ഖന്നയുടെ ഭാര്യ

Published : Apr 24, 2019, 09:16 PM ISTUpdated : Apr 24, 2019, 09:17 PM IST
'ബിജെപി എന്നെ ചതിച്ചു'; സണ്ണി ഡിയോളിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിനോദ്‌ ഖന്നയുടെ ഭാര്യ

Synopsis

ഭര്‍ത്താവ്‌ നാല്‌ തവണ വിജയിച്ച മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാതെ പാര്‍ട്ടി വഞ്ചിച്ചെന്നാണ്‌ കവിതയുടെ ആരോപണം.



ദില്ലി:ബോളിവുഡ്‌ താരം സണ്ണി ഡിയോളിനെ ഗുരുദാസ്‌പൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനത്തിനെതിരെ എംപിയും നടനുമായിരുന്ന വിനോദ്‌ ഖന്നയുടെ ഭാര്യ കവിത ഖന്ന രംഗത്ത്‌. ഭര്‍ത്താവ്‌ നാല്‌ തവണ വിജയിച്ച മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാതെ പാര്‍ട്ടി വഞ്ചിച്ചെന്നാണ്‌ കവിതയുടെ ആരോപണം.

ബിജെപി എന്നെ വഞ്ചിച്ചു. എന്നെ എംപിയായി കാണാനാഗ്രഹിക്കുന്ന ജനങ്ങളെ പാര്‍ട്ടി മറന്നു. പ്രതിഷേധമെന്ന നിലയില്‍ സ്വതന്ത്രയായി മത്സരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്‌. ഇനിയും തീരുമാനമെടുത്തിട്ടില്ല. കവിത ഖന്ന പറഞ്ഞു.

എംപിയായിരിക്കെ 2017ലാണ്‌ വിനോദ്‌ ഖന്ന അന്തരിച്ചത്‌. 1998,1999, 2004,2014 തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച മണ്ഡലമാണ്‌ ഗുരുദാസ്‌പൂര്‍. വിനോദ്‌ ഖന്നയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അവിടെ പരാജയപ്പെട്ടിരുന്നു. അന്ന്‌ കവിതഖന്നയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും അവസാനനിമിഷം തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു.

ഇത്തവണ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു കവിത ഖന്നയുടെ കണക്കുകൂട്ടല്‍. എന്നാല്‍, സണ്ണി ഡിയോളിന്‌ സീറ്റ്‌ നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മാത്രമാണ്‌ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്‌.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?