
തിരുവനന്തപുരം: വട്ടിയൂർകാവിൽ ഉപതെരഞ്ഞെടുപ്പ് വന്നാലും ജയിക്കാൻ കോൺഗ്രസിനാകുമെന്ന് കെ മുരളീധരൻ. വടകരയില്‍ യുഡിഎഫിന് പുറമേ ആർ എം പി പിന്തുണയുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം അണികളെ നിരാശരാക്കിയിട്ടില്ല, ജയരാജന് പ്രചാരണത്തിലുള്ള മുൻതൂക്കം മറികടക്കാൻ കഴിയുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുല്ലപ്പള്ളിയെക്കാൾ മെച്ചപ്പെട്ട സ്ഥാനാർഥിയല്ല താൻ എന്നാലും ആദ്യവട്ടം മുല്ലപ്പള്ളി നേടിയ വലിയ വിജയം ആവർത്തിക്കുമെന്നും കെ മുരളീധരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വട്ടിയൂർകാവിൽ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയുടെ പിന്തുണ ലഭിക്കുമെന്നല്ലാം പറയുന്നത് തോൽവിയെ മുന്നിൽ കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.