ഇത്തവണ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല; സാക്ഷി മഹാരാജ്

By Web TeamFirst Published Mar 16, 2019, 3:52 PM IST
Highlights

രാജ്യത്ത് ഉണ്ടാകാൻ പോകുന്നൊരു സുനാമിയാണ് മോദി. ഇത്തവണത്തെ തെരഞ്ഞെടുപ്പോടുകൂടി രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഇത് രാജ്യത്തെ അവസാന തെരഞ്ഞെടുപ്പാണെന്നും 2024ൽ രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. 

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. താനൊരു സന്യാസിയാണെന്നും ഭാവി തനിക്ക് മുൻകൂട്ടി പ്രവചിക്കാനാകുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ വ്യാഴാഴ്ച നടന്ന യോ​ഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് ഉണ്ടാകാൻ പോകുന്നൊരു സുനാമിയാണ് മോദി. ഇത്തവണത്തെ തെരഞ്ഞെടുപ്പോടുകൂടി രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഇത് രാജ്യത്തെ അവസാന തെരഞ്ഞെടുപ്പാണെന്നും 2024ൽ രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. അതേസമയം, സാക്ഷി മഹാരാജിന്റെ പ്രസ്താവന ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്.  

തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കഴിഞ്ഞയാഴ്ച സാക്ഷി മഹാരാജ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഉന്നാവോയില്‍ നിന്നും വീണ്ടും നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ താന്‍ പാര്‍ട്ടിക്കുവേണ്ടി ക്യാമ്പയിൻ ചെയ്യുമെന്ന് വ്യാഴാഴ്ച അദ്ദേഹം തിരുത്തിയിരുന്നു. 2019ൽ ബിജെപി തെരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത അമ്പത് വർഷത്തേക്ക് പാർട്ടിയെ അധികാരത്തിൽനിന്നും താഴെയിറക്കാനാവില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു.

click me!