ദില്ലിയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് വീണ് ആംആദ്മി; തൂത്തുവാരി ബിജെപി

By Web TeamFirst Published May 24, 2019, 8:26 AM IST
Highlights

കോണ്‍ഗ്രസ് 2014 നെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തിയെങ്കിലും ഒരു മണ്ഡലങ്ങളിലും 30 ശതമാനം പോലും വോട്ടു നേടാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചില്ല

ദില്ലി:ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ദില്ലിയില്‍ കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് ആം ആദ്മി പാര്‍ട്ടി. 2014 ആവര്‍ത്തിച്ച് ബിജെപി ഏഴ് ലോക്സഭാ സീറ്റുകളിലും വലിയ വിജയം സ്വന്തമാക്കി. ആംആദ്മിയുടെ കോട്ടയായി അറിയപ്പെടുന്ന ദില്ലിയിലെ പരാജയം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. പല മണ്ഡലങ്ങളിലും ആംആദ്മി കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതേസമയം ഏഴു മണ്ഡലങ്ങളിലും ബിജെപി 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് 2014 നെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തിയെങ്കിലും ഒരു മണ്ഡലത്തിലും 30 ശതമാനം പോലും വോട്ടു നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ആംആദ്മിക്കും കോണ്‍ഗ്രസിനും കൂടി ലഭിച്ച വോട്ടിനേക്കാള്‍ കൂടുതലാണ് ബിജെപി ഒറ്റയ്ക്ക് നേടിയതെന്ന് വ്യക്തമാണ്.

കോണ്‍ഗ്രസ് ദില്ലിയില്‍ 22.4 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ആംആദ്മി പാര്‍ട്ടിക്ക് 18.4 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 46.4 ശതമാനം വോട്ടുകളാണ് നേടിയതെങ്കില്‍ അത്തവണ 56 ശതമാനം വോട്ടുകള്‍ നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചു. 

click me!