സഖ്യം നിലനിര്‍ത്താന്‍ കർണാടകത്തിൽ പുതിയ ഫോർമുല?

By Web TeamFirst Published May 24, 2019, 8:20 AM IST
Highlights

കോൺഗ്രസ് മുഖ്യമന്ത്രി പദം ഏറ്റെടുത്തേക്കും. ജി പരമേശ്വര മുഖ്യമന്ത്രിയായേക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് ലഭിക്കും

ബെംഗളൂരു: കർണാടകത്തിൽ സഖ്യം നിലനിർത്താൻ പുതിയ ഫോർമുലയ്ക്ക് സാധ്യത. കോൺഗ്രസ് മുഖ്യമന്ത്രി പദം ഏറ്റെടുത്തേക്കാനും ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കാനുമാണ് സാധ്യതകള്‍ തെളിയുന്നത്. ജി പരമേശ്വര മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം നേതൃയോഗങ്ങൾക്ക് ശേഷമെന്നാണ് റിപ്പോര്‍ട്ട്.

22 സീറ്റ് കിട്ടുമെന്ന് പറഞ്ഞുകൊണ്ടിരുന്ന ബി എസ് യെദ്യൂരപ്പയെപ്പോലും ഞെട്ടിച്ചു കർണാടകത്തിൽ ബിജെപിയുടെ സംഖ്യ.  സഖ്യം ബൂമറാങ്ങയപ്പോൾ സ്വാധീനമേഖലകളിൽ കോൺഗ്രസും ജെഡിഎസും വീണു. 2014ലേത് പോലെ വടക്കൻ കർണാടകത്തിൽ ഒതുങ്ങാതെ മൈസൂരു മേഖലയിലും ബിജെപി ചുവടുറപ്പിച്ചു. കാലിടറിയവരിൽ ദൾ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ മുതൽ മുൻ മുഖ്യമന്ത്രി വീരപ്പമൊയ്‍ലി വരെയുളളവരുണ്ട്.

click me!