ന്യായ് പദ്ധതിക്കായി ആദായ നികുതി വർധിപ്പിക്കില്ല, മധ്യവർഗത്തെ ബുദ്ധിമുട്ടിക്കില്ല; രാഹുൽ ഗാന്ധി

Published : Apr 05, 2019, 03:59 PM ISTUpdated : Apr 05, 2019, 04:00 PM IST
ന്യായ് പദ്ധതിക്കായി ആദായ നികുതി വർധിപ്പിക്കില്ല, മധ്യവർഗത്തെ ബുദ്ധിമുട്ടിക്കില്ല; രാഹുൽ ഗാന്ധി

Synopsis

ശ​രാ​ശ​രി അ​ഞ്ച്​ പേ​രു​ള്ള ഒ​രു കു​ടും​ബത്തിന് സർക്കാർ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് ന്യാ​​യ് (ന​​യു​​തം ആ​​യ്​ യോ​​ജ​​ന). രാജ്യത്തെ 25 കോടി ജനങ്ങൾക്ക് ലഭ്യമാക്കാൻ പോകുന്ന പദ്ധതിയെ ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്ക് എന്നായിരുന്നു രാഹുൽ ​ഗാന്ധി വിശേഷിപ്പിച്ചത്. 

പൂനെ: ആദായ നികുതി വർധിപ്പിക്കാതെയും മധ്യവർഗത്തെ ബുദ്ധിമുട്ടിക്കാതെയും പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പൂനെ‍യിൽ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ, പാവപ്പെട്ട കുടുംബങ്ങൾക്ക് പ്ര​തി​വ​ർ​ഷം 72,000 രൂ​പ സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്കുമെന്ന് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ശ​രാ​ശ​രി അ​ഞ്ച്​ പേ​രു​ള്ള ഒ​രു കു​ടും​ബത്തിന് സർക്കാർ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് ന്യാ​​യ് (ന​​യു​​തം ആ​​യ്​ യോ​​ജ​​ന). രാജ്യത്തെ 25 കോടി ജനങ്ങൾക്ക് ലഭ്യമാക്കാൻ പോകുന്ന പദ്ധതിയെ ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്ക് എന്നായിരുന്നു രാഹുൽ ​ഗാന്ധി വിശേഷിപ്പിച്ചത്. 

കോൺഗ്രസ് പ്രകടനപത്രികക്ക് രൂപം നൽകിയത് പാവപ്പെട്ടവരും കർഷകരും ഉൾപ്പടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ചർച്ചകൾ നടത്തിയതതിന് ശേഷമാണ്. ഇത് കൂടാതെ എല്ലാ സ്ഥാനാർത്ഥികളോടും പ്രകടനപത്രികയെക്കുറിച്ച് സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിൽ അവസരങ്ങളെക്കുറിച്ച് ചോദിച്ച ചോദ്യത്തിന്, ഇന്ത്യയിൽ ഓരോ മണിക്കൂറിലും 27,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കോൺ​ഗ്രസ് അധികാരത്തിലേറിയാൽ പാർലമെന്‍റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?