ജഗന്മോഹന് ആസ്തി 375 കോടിയിലധികം; സ്വന്തമായി വാഹനം ഇല്ലെന്നും സത്യവാങ്മൂലം

Published : Mar 23, 2019, 09:08 AM IST
ജഗന്മോഹന് ആസ്തി 375 കോടിയിലധികം; സ്വന്തമായി വാഹനം ഇല്ലെന്നും സത്യവാങ്മൂലം

Synopsis

339 കോടി രൂപയുടെ ജംഗമസ്വത്താണ് ജഗന്മോഹനുള്ളത്. സ്ഥാവരസ്വത്തിനത്തില്‍ സ്വന്തമായുള്ളത് 35 കോടി രൂപയുടെ ആസ്തിയും.

അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് സ്വന്തമായുള്ളത് 375 കോടിയിലധികം രൂപയുടെ ആസ്തി. ഇത്രയും രൂപയുടെ ആസ്തി ഉണ്ടായിട്ടും സ്വന്തമായി ഒരു വാഹനം പോലും ഇല്ലാത്തയാളാണ് അദ്ദേഹം.

ആന്ധ്രപ്രദേശിലെ പുലിവെന്തുല നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് വൈഎസ്ജഗന്മോഹന്‍ റെഡ്ഡി ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തന്‍റെ സ്വത്ത് വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. 339 കോടി രൂപയുടെ ജംഗമസ്വത്താണ് ജഗന്മോഹനുള്ളത്. സ്ഥാവരസ്വത്തിനത്തില്‍ സ്വന്തമായുള്ളത് 35 കോടി രൂപയുടെ ആസ്തിയും. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് 343 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

അദ്ദേഹത്തിന്‍റെ ഭാര്യയും ബിസിനസ്സുകാരിയുമായ ഭാരതി റെഡ്ഡിക്ക് 124 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ട് പെണ്‍മക്കളാണ് ഈ ദന്പതിമാര്‍ക്കുള്ളത്. അവരുടെ പേരിലുള്ളത് 11 കോടി രൂപയുടെ സ്വത്താണ്. സ്വന്തം പേരില്‍ ജഗന്മോഹന്‍ റെഡ്ഡിക്ക് വാഹനങ്ങളൊന്നുമില്ല. അദ്ദേഹത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാല് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളുടെയും ഉടമസ്ഥര്‍ മറ്റുള്ളവരാണ്. 

തന്‍റെ പേരില്‍ 31 ക്രിമിനല്‍ കേസുകളുണ്ടെന്നും ജഗന്മോഹന്‍ റെഡ്ഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന ഈ കേസുകളിലൊന്നും ജഗന്മോഹന്‍ കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?