"നിങ്ങളെനിക്കിത്‌ ഉറപ്പ്‌ തരണം, ഇല്ലെങ്കില്‍ അവളെന്നെ....."; തെരഞ്ഞെടുപ്പ്‌ റാലിയില്‍ ജയാ ബച്ചന്‍

Published : May 01, 2019, 09:07 AM ISTUpdated : May 01, 2019, 09:08 AM IST
"നിങ്ങളെനിക്കിത്‌ ഉറപ്പ്‌ തരണം, ഇല്ലെങ്കില്‍ അവളെന്നെ....."; തെരഞ്ഞെടുപ്പ്‌ റാലിയില്‍ ജയാ ബച്ചന്‍

Synopsis

രാജ്യത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നായിരുന്നു മോദിയെ പരോക്ഷമായി സൂചിപ്പിച്ച്‌ ജയാ ബച്ചന്‍ പറഞ്ഞത്‌.

ലഖ്‌നൗ: നടിയും സുഹൃത്തുമായ പൂനം സിന്‍ഹയ്‌ക്ക്‌ വേണ്ടി പ്രചാരണത്തിനിറങ്ങി സമാജ്‌ വാദി പാര്‍ട്ടി നേതാവും നടിയുമായ ജയാ ബച്ചന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചായിരുന്നു ജയാ ബച്ചന്റെ തെരഞ്ഞെടുപ്പ്‌ പ്രസംഗം.

രാജ്യത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നായിരുന്നു മോദിയെ പരോക്ഷമായി സൂചിപ്പിച്ച്‌ ജയാ ബച്ചന്‍ പറഞ്ഞത്‌. പുതിയ സ്ഥാനാര്‍ത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ്‌ സമാജ്‌ വാദി പാര്‍ട്ടിക്കുള്ളതെന്ന്‌ പൂനം മഹാജന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ അവര്‍ പറഞ്ഞു.

"നിങ്ങളെനിക്കിത്‌ (പൂനം സിന്‍ഹയുടെ വിജയം) ഉറപ്പ്‌ തരണം. അല്ലെങ്കില്‍ അവളെന്നെ മുംബൈയില്‍ കടക്കാന്‍ അനുവദിക്കില്ല. അവളെന്റെ സുഹൃത്താണ്‌. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ നല്ല അടുപ്പത്തിലാണ്‌." ജയാ ബച്ചന്‍ പറഞ്ഞു.

ഏപ്രില്‍ 16ന്‌ സമാജ്‌ വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന പൂനം സിന്‍ഹ ലഖ്‌നൗവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്ങിനെതിരെയാണ്‌ മത്സരിക്കുന്നത്‌. മെയ്‌ 6നാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?