ചുവടുമാറ്റങ്ങൾ തുടരുന്നു; ഡാനിഷ് അലി ബിഎസ്‍പിയിൽ

Published : Mar 16, 2019, 01:16 PM ISTUpdated : Mar 16, 2019, 02:06 PM IST
ചുവടുമാറ്റങ്ങൾ തുടരുന്നു; ഡാനിഷ് അലി ബിഎസ്‍പിയിൽ

Synopsis

ബിഎസ്‍പി അഖിലേന്ത്യ ജനറൽ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിദ്ധ്യത്തിൽ ലക്നൗവിൽ വച്ചാണ് ഡാനിഷ് അലി ബിഎസ്‍പി അംഗത്വം സ്വീകരിച്ചത്. അംറോഹ മണ്ഡലത്തിൽ നിന്ന് ഡാനിഷ് അലി ലോകസഭയിലേക്ക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. 

ലഖ്‍ന‍‍ൗ: ജെ‍‍ഡിഎസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി അപ്രതീക്ഷിത നീക്കത്തിൽ ബിഎസ്‍പി പാളയത്തിലെത്തി. കോൺഗ്രസ് - ജെഡിഎസ് സഖ്യചർച്ചകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഡാനിഷ് അലി കോൺഗ്രസ് ജെഡിഎസ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്നു. 

ബിഎസ്‍പി അഖിലേന്ത്യ ജനറൽ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിദ്ധ്യത്തിൽ ലക്നൗവിൽ വച്ചാണ് ഡാനിഷ് അലി ബിഎസ്‍പി അംഗത്വം സ്വീകരിച്ചത്. അംറോഹ മണ്ഡലത്തിൽ നിന്ന് ഡാനിഷ് അലി ലോകസഭയിലേക്ക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. 

തുടർച്ചയായി രണ്ട് തവണ രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ ഡാനിഷ് അലി അതൃപ്തനായിരുന്നു. മൂന്ന് വർഷം മുമ്പും പാർട്ടി വിടാൻ ഒരുങ്ങിയെങ്കിലും എച് ഡി ദേവഗൗഡയുടെ ഇടപെടലിൽ തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ ദേവഗൗഡയുടെ അനുഗ്രഹത്തോടെയാണ് ബിഎസ്പിയിൽ ചേരുന്നത് എന്ന് ഡാനിഷ് അലി പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?