സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: ഗ്രൂപ്പ് താല്‍പര്യം മാറ്റി നിര്‍ത്തണമെന്ന് സുധീരന്‍

By Web TeamFirst Published Mar 16, 2019, 12:55 PM IST
Highlights

പാര്‍ട്ടി താല്‍പര്യത്തിനാകണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുന്‍ഗണനയെന്നും സുധീരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പുരോഗമിക്കുന്നതിനിടെ ഗ്രൂപ്പ് താല്‍പര്യം മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി വി എം സുധീരന്‍ രംഗത്ത്. പാര്‍ട്ടി താല്‍പര്യത്തിനാകണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുന്‍ഗണനയെന്നും സുധീരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ അന്തിമ പട്ടികയിൽ തർക്കം ഇപ്പോഴും തുടരുകയാണ്.

Read More: ഉമ്മൻചാണ്ടിക്ക് സാധ്യതയേറുന്നു; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തമ്മിലടിച്ച് ഗ്രൂപ്പുകൾ

ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കണമെന്ന് പൊതു വികാരവും നേതാക്കൾക്കിടയിലുണ്ട്. ഈ നിര്‍ദ്ദേശം നേതാക്കൾ ഹൈക്കമാന്‍റിന് മുന്നിൽ വച്ചു. തെരഞ്ഞെടുപ്പ് സമിതി ചേരാനിരിക്കെ ആന്ധ്രയ്ക്ക് തിരിച്ച് പോയ ഉമ്മൻചാണ്ടിയെ അടിയന്തരമായി നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. ഉമ്മൻചാണ്ടി മത്സരരംഗത്ത്  ഉണ്ടായേക്കുമെന്ന ശക്തമായ സൂചനയാണ് അവസാന നിമിഷവും കോൺഗ്രസ് ക്യാമ്പിൽ നിന്ന് വരുന്നത്. 

click me!