'രാഹുല്‍ പ്രധാനമന്ത്രിയാകുന്നതിനെ ജെഡിഎസ് പിന്തുണയ്ക്കും'; പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം തന്നെയെന്ന് ദേവഗൗഡ

By Web TeamFirst Published May 18, 2019, 5:29 PM IST
Highlights

ഒരു പ്രാദേശിക പാര്‍ട്ടിക്കും ദേശീയ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ കേന്ദ്രത്തില്‍ ഗവണ്‍മെന്‍റ് ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. 

ബംഗളൂരു: കോണ്‍ഗ്രസിനുള്ള പിന്തുണ ആവര്‍ത്തിച്ച് വ്യക്തമാക്കി ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നശേഷം രാജ്യത്തിന്‍റെ കൃത്യമായ രാഷ്ട്രീയ ചിത്രം ലഭിക്കുമെന്നും പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പമുണ്ടാകുമെന്നും മുന്‍ പ്രധാനമന്ത്രികൂടിയായ ദേവഗൗഡ വ്യക്തമാക്കി. കോണ്‍ഗ്രസിനും രാഹുലിനുമുളള പിന്തുണ നേരത്തെ ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു. രാഹുല്‍ പ്രധാനമന്ത്രിയാകുന്നതിനെ ജെഡിഎസ് പിന്തുണയ്ക്കുമെന്നും കുമാര സ്വാമി വ്യക്തമാക്കി. 

'ഞങ്ങള്‍ കോണ്‍ഗ്രസിന് ഒപ്പമാണ്. മേയ് 23 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രാജ്യത്തിന്‍റെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനങ്ങളുണ്ടാകും'. ഒരു പ്രാദേശിക പാര്‍ട്ടിക്കും ദേശീയ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ കേന്ദ്രത്തില്‍ ഗവണ്‍മെന്‍റ് ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.

'കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം വലിയ വിജയം സ്വന്തമാക്കും'. പതിനെട്ടോ പത്തൊമ്പതോ സീറ്റുകളില്‍ സഖ്യസ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 28 ലോക്സഭാമണ്ഡലങ്ങളില്‍ കോണ്‍ഗ്സസ് 21 മണ്ഡലങ്ങളിലും ജെഡിഎസ് 7 മണ്ഡലങ്ങളിലുമാണ് മത്സരിച്ചത്. മേയ് 23 നാണ് ഫലപ്രഖ്യാപനം. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 


 

click me!