'ഇടുക്കിക്കാർ എന്നെ കാണുന്നത് അവരിലൊരാളായി; വിജയത്തിൽ സംശയമില്ല': ജോയ്സ് ജോർജ്

Published : Mar 09, 2019, 01:04 PM ISTUpdated : Mar 09, 2019, 01:05 PM IST
'ഇടുക്കിക്കാർ എന്നെ കാണുന്നത് അവരിലൊരാളായി; വിജയത്തിൽ സംശയമില്ല': ജോയ്സ് ജോർജ്

Synopsis

ഇടുക്കി പാർലമെന്‍റ് നിയോജകമണ്ഡലത്തിലെ ജനങ്ങൾ തന്നെ മറ്റൊരാളായല്ല കാണുന്നത്. അതുകൊണ്ട് വീണ്ടും വിജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്ന് ജോയ്സ് ജോർജ്.


ഇടുക്കി: അങ്ങേയറ്റം ആത്മവിശ്വാസത്തോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് ഇടുക്കി എംപിയും എൽഡിഎഫ് സ്ഥാനാ‍ർത്ഥിയുമായ ജോയ്സ് ജോർജ്. കഴി‌ഞ്ഞ അഞ്ചുവർഷവും ജനങ്ങളിൽ നിന്ന് വലിയപിന്തുണ കിട്ടി. എല്ലാ വിഭാഗം ജനങ്ങളുമായി ഇഴുകിച്ചേർന്ന് അവരിൽ ഒരാളായി നിന്ന് പ്രവർത്തിക്കാൻ സാധിച്ചു. ഇടുക്കി പാർലമെന്‍റ് നിയോജകമണ്ഡലത്തിലെ ജനങ്ങൾ തന്നെ മറ്റൊരാളായല്ല കാണുന്നത്. അതുകൊണ്ട് വീണ്ടും വിജയിക്കുമെന്ന കാര്യത്തിൽ തനിക്കൊരു സംശയവും ഇല്ലെന്ന് ജോയ്സ് ജോർജ് പറ‌ഞ്ഞു.

ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചതിന്‍റെ ബന്ധം തനിക്ക് അവരുമായുണ്ടെന്നും നാട്ടിലുണ്ടായ വലിയ മാറ്റത്തെപ്പറ്റി ജനങ്ങൾക്കും ബോധ്യമുണ്ടെന്നും ജോയ്സ് ജോർജ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടി, പിജെ ജോസഫ് എന്നിവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് യുഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് അവരാണെന്നും സാങ്കൽപ്പിക ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ല എന്നുമായിരുന്നു ജോയ്സ് ജോർജിന്‍റെ മറുപടി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?