നവമാധ്യമങ്ങളിലെ വ്യക്തിഹത്യ: ജോയ്സ് ജോർജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Published : Apr 08, 2019, 03:41 PM IST
നവമാധ്യമങ്ങളിലെ വ്യക്തിഹത്യ: ജോയ്സ് ജോർജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Synopsis

കോൺഗ്രസ് പ്രവർത്തകർ നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും മതസ്പർദ്ധ ഉളവാക്കുന്ന വിധത്തിലും വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ് ജോയ്സ് ജോർജ് പരാതി നല്‍കിയത്. 

ഇടുക്കി: ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോൺഗ്രസ് പ്രവർത്തകർ നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും മതസ്പർദ്ധ ഉളവാക്കുന്ന വിധത്തിലും വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ് പരാതി. 

എം പി സ്ഥാനം ഉപയോഗിച്ച് സഹോദരന് നിർമാണ കരാർ ലഭിക്കാൻ ഇടപെടൽ നടത്തിയെന്ന് മാധ്യമങ്ങളിലൂടെ ആരോപിച്ച കോണ്‍ഗ്രസ് നേതാവിനെതിരെയും പരാതിയിൽ പരാമർശമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശാനുസരണമാണ് വ്യക്തിഹത്യയെന്ന് ജോയ്സ് ജോർജ് ആരോപിച്ചു. മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയ്ക്കെതിരെ നടപടി സ്വീകരിക്കാൻ എ.ഡി.എം ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റിക്കും എൽഡിഎഫ് പരാതി നല്‍കി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?