കനത്ത മഴയും മോശം കാലാവസ്ഥയും; യുപിയിൽ രാഹുലിന്‍റെയും പ്രിയങ്കയുടെയും റോഡ് ഷോ റദ്ദാക്കി

Published : Apr 08, 2019, 03:41 PM ISTUpdated : Apr 08, 2019, 03:43 PM IST
കനത്ത മഴയും മോശം കാലാവസ്ഥയും; യുപിയിൽ രാഹുലിന്‍റെയും പ്രിയങ്കയുടെയും  റോഡ് ഷോ റദ്ദാക്കി

Synopsis

സഹാരൻപൂർ, ഷാമ്‍‍ലി, ബിജ്നോർ എന്നിവിടങ്ങളിലെ റാലികളാണ് അവസാന നിമിഷം ഒഴിവാക്കിയത്. നാളെ കാലാവസ്ഥ അനുകൂലമാവുമെങ്കിൽ  പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടത്താൻ ശ്രമിക്കുമെന്ന് സഹാരൻപൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ മസൂദ് പറഞ്ഞു.

ലഖ്നൗ: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും  ഉത്തർപ്രദേശിൽ ഇന്ന് നടത്താനിരുന്ന റോഡ് ഷോകൾ റദ്ദാക്കി.  മോശം കാലാവസ്ഥയെ തുടർന്നാണ് റോഡ് ഷോ റദ്ദാക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

സഹാരൻപൂർ, ഷാമ്‍‍ലി, ബിജ്നോർ എന്നിവിടങ്ങളിലെ റാലികളാണ് അവസാന നിമിഷം ഒഴിവാക്കിയത്. നാളെ കാലാവസ്ഥ അനുകൂലമാവുമെങ്കിൽ  പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടത്താൻ ശ്രമിക്കുമെന്ന് സഹാരൻപൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ മസൂദ് പറഞ്ഞു.

ഇന്നലെ എസ്‍പി, ബിഎസ്‍പി സഖ്യത്തിന്‍റെ ആദ്യ യോഗം നടന്ന സഹാറന്‍പൂരിൽ നിന്നാണ് രാഹുലും പ്രിയങ്കയും  റോഡ്ഷോ അടക്കമുള്ള ഇന്നത്തെ പ്രചാരണ പരിപാടികൾ തുടങ്ങാനിരുന്നത്. പ്രിയങ്ക ഗാന്ധി കോൺഗ്രസിന്‍റെ  ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം രാഹുലിനൊപ്പം ഉത്തർപ്രദേശിൽ നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് പര്യടനമാണ് മോശം കാലാവസ്ഥയെ തുടർന്ന്  വേണ്ടെന്ന് വച്ചത്. 

കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള മറ്റൊരു ജനറൽ സെക്രട്ടറിയായ ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം ഇന്നത്തെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കേണ്ടതായിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?