വിജയിക്കുമെന്ന് ഉറപ്പ്, കഴിഞ്ഞ അഞ്ച് വർഷത്തെ ആത്മസമർപ്പണം തുടരും: ജോയ്സ് ജോർജ്

Published : Apr 21, 2019, 11:12 AM ISTUpdated : Apr 21, 2019, 11:39 AM IST
വിജയിക്കുമെന്ന് ഉറപ്പ്, കഴിഞ്ഞ അഞ്ച് വർഷത്തെ ആത്മസമർപ്പണം തുടരും: ജോയ്സ് ജോർജ്

Synopsis

ജനങ്ങൾക്കുവേണ്ടിയുള്ള ആത്മസമർപ്പണമാണ് കഴിഞ്ഞ അഞ്ച് വർഷവും താൻ നടത്തിയത്. ഈസ്റ്റർ ദിവസമായ ഇന്ന് ആത്മസമർപ്പണത്തിന്‍റെ ദിവസമാണ്.  ഏറ്റവും സാധാരണക്കാരുടെ പക്ഷത്ത് നിന്ന് ആ സമർപ്പണം തുടരുമെന്ന് ജോയ്സ് ജോർജ്.

ഇടുക്കി: ഇടുക്കിയിൽ നിന്ന് താൻ ജയിച്ച് വീണ്ടും പാർലമെന്‍റിൽ എത്തും എന്ന കാര്യത്തിൽ സംശയമില്ലെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി ജോയ്സ് ജോർജ്. ജനങ്ങളുടെ പിന്തുണയിൽ തനിക്ക് വലിയ മേൽക്കൈയ്യുണ്ടെന്ന് ജോയ്സ് ജോർജ് പറഞ്ഞു. ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് ഫലത്തിൽ നല്ല നിലയിൽ പ്രതിഫലിക്കും. ഇടുക്കിക്കാർ അവരുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ പ്രത്യാശാപൂർവമായ വിധിയെഴുത്ത് നടത്തുമെന്നും ജോയ്സ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷവും എംപി സ്ഥാനത്തെ പദവിയോ അധികാരമോ അല്ല, ജനങ്ങൾ ഏൽപ്പിച്ച ഒരു ഉത്തരവാദിത്തമായാണ് താൻ കണ്ടത്. ജനങ്ങൾക്കുവേണ്ടിയുള്ള ആത്മസമർപ്പണമാണ് കഴിഞ്ഞ അഞ്ച് വർഷവും താൻ നടത്തിയത്. ഈസ്റ്റർ ദിവസമായ ഇന്ന് ആത്മസമർപ്പണത്തിന്‍റെ ദിവസമാണ്.  ഏറ്റവും സാധാരണക്കാരുടെ പക്ഷത്ത് നിന്ന് ആ സമർപ്പണം തുടരുമെന്നും ജോയ്സ് ജോർജ് പറഞ്ഞു. താൻ ജയിക്കുമ്പോൾ അത് ജോയ്സ് എന്ന വ്യക്തിയുടെ ജയമല്ലെന്നും ഇടുക്കിയിലെ ജനങ്ങളുടെ ജയമാണെന്നും ജോയ്സ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?