വോട്ട് ചെയ്യാന്‍ അമേരിക്കയില്‍ നിന്നെത്തി; ജോജു മടങ്ങിയത് നിരാശനായി

By Web TeamFirst Published Apr 23, 2019, 11:34 PM IST
Highlights

പുതിയ ചിത്രത്തിന്‍റെ ലൊക്കേഷന്‍ കാണാനായി അമേരിക്കയിലേക്ക് പോയ ജോജു ഇന്ന് പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

തൃശ്ശൂര്‍: ഒരു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് ആവേശങ്ങള്‍ക്കും കൊട്ടിക്കലാശത്തിനും ശേഷം റെക്കോര്‍ഡ് പോളിങുമായാണ് കേരളം ജനവിധി കുറിച്ചത്. വോട്ടവകാശം രേഖപ്പെടുത്തുന്നതിനായി സ്വന്തം ബൂത്തുകളിലേക്കുള്ള ഓട്ടത്തിലായിരുന്നു സമ്മതിദായകര്‍.  വോട്ട് ചെയ്ത സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് നിരവധി സെലിബ്രിറ്റികളും രംഗത്തെത്തി. വോട്ട് രേഖപ്പെടുത്താന്‍ മലയാളികളുടെ പ്രിയതാരം ജോജു എത്തിയത് അമേരിക്കയില്‍ നിന്നാണ്. എന്നാല്‍ വോട്ട് പെട്ടിയിലാക്കാന്‍ കഴിയാതെ നിരാശനായി മടങ്ങി.

പുതിയ ചിത്രത്തിന്‍റെ ലൊക്കേഷന്‍ കാണാനായി അമേരിക്കയിലേക്ക് പോയ ജോജു ഇന്ന് പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. സ്വന്തം ബൂത്തായ തൃശ്ശൂരിലെ കുഴൂര്‍ ഗവണ്‍മെന്‍റ് സ്കൂളില്‍ പത്തുമണിയോടെ വോട്ട് ചെയ്യാനെത്തിയ ജോജുവിന് സ്വന്തം പേര് വോട്ടര്‍ പട്ടികയില്‍ കാണാന്‍ സാധിച്ചില്ല.

വോട്ട് ചെയ്യാനാണ് എത്തിയത്. മുമ്പ് താമസിച്ചിരുന്ന വീടും ഇപ്പോഴത്തെ വീടും രണ്ട് പഞ്ചായത്തിലാണ്. അങ്ങനെയുണ്ടായ ആശയക്കുഴപ്പം മൂലമാകാം പേര് പട്ടികയില്‍ നിന്ന് ഒഴിവായത് - ജോജു പറഞ്ഞു.

ക്രമനമ്പര്‍ അറിയാന്‍ പരിശോധിച്ച വോട്ടര്‍ പട്ടികയില്‍ തന്‍റെ പേര് കാണാത്തതിനെ തുടര്‍ന്ന് ആശങ്കയിലായ താരം പഴയ വീടിരിക്കുന്ന സ്ഥലത്തെ ബൂത്തിലുമെത്തി വോട്ടര്‍ പട്ടിക പരിശോധിച്ചു. രണ്ട് സ്ഥലങ്ങളിലെ ബൂത്തിലും പേര് ഇല്ലാത്തത് കൊണ്ട് നിരാശനായി മടങ്ങേണ്ടി വന്നു താരത്തിന്.  

click me!