മാണിക്ക് അനാരോഗ്യം, ജോസ് കെ മാണി പാര്‍ട്ടി പിടിക്കാനുള്ള ശ്രമത്തിലെന്ന് കുരുവിള

Published : Mar 12, 2019, 02:10 PM ISTUpdated : Mar 12, 2019, 02:54 PM IST
മാണിക്ക് അനാരോഗ്യം, ജോസ് കെ മാണി പാര്‍ട്ടി പിടിക്കാനുള്ള ശ്രമത്തിലെന്ന് കുരുവിള

Synopsis

കെഎം മാണിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഈ ഘട്ടത്തിൽ പാർട്ടി നേതൃത്വം ഏറ്റെടുക്കാനാണ് ജോസ് കെ മാണിയുടെ ശ്രമമെന്നും ടിയു കുരുവിള ആരോപിച്ചു. സീറ്റ് തര്‍ക്കത്തിന്‍റെ പേരില്‍ മുന്നണി മാറ്റം ആലോചനയില്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാണിയും മകനും എൽഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങിയപ്പോള്‍ എതിര്‍ത്തത് പിജെ ജോസഫാണ്. 

കോട്ടയം: പിജെ ജോസഫിനെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കാത്തത് ചതിയെന്ന് കേരള കോണ്‍ഗ്രസ് നേതാവും ജോസഫ് വിഭാഗക്കാരനുമായ ടിയു കുരുവിള. പാര്‍ട്ടിയിലെ ഒരു വിഭാഗം എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു. ഇടതുപക്ഷത്തെ സഹായിക്കാനുള്ള ഗൂഢാലോചനയാണോ നിലവിലെ നീക്കമെന്ന് സംശയമുണ്ടെന്നും മുന്‍മന്ത്രി കൂടിയായ ടിയു കുരുവിള പറഞ്ഞു. 

കെഎം മാണിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഈ ഘട്ടത്തിൽ പാർട്ടി നേതൃത്വം ഏറ്റെടുക്കാനാണ് ജോസ് കെ മാണിയുടെ ശ്രമമെന്നും ടിയു കുരുവിള ആരോപിച്ചു. സീറ്റ് തര്‍ക്കത്തിന്‍റെ പേരില്‍ മുന്നണി മാറ്റം ആലോചനയില്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാണിയും മകനും എൽഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങിയപ്പോള്‍ എതിര്‍ത്തത് പിജെ ജോസഫാണ്. 

പാർട്ടി കമ്മറ്റികളിൽ പി.ജെ ജോസഫിനെ മാത്രമാണ് സ്ഥാനാർഥിയായി പരിഗണിച്ചത്. മറ്റൊരു പേരും പരിഗണനയില്‍ ഉണ്ടായിരുന്നില്ല, ഇത് മറികടന്നാണ് കെ എം മാണി സ്വന്തം നിലയില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും ടിയു കുരുവിള പറയുന്നു. 
 
PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?