
കൂത്തുപറമ്പ്: വടകര തിരിച്ചു പിടിക്കുമെന്ന പി.ജയരാജന്റെ അവകാശവാദം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രം ആണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരൻ. കൊലപാതക രാഷ്ട്രീയത്തിന് എതിരായ വിധി എഴുത്തായിരിക്കും വടകരയിലെ റിസല്‍ട്ടെന്നും കെ.മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി വടകര വളരെ ആവേശത്തിലാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരു മാസമായി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. 23-ാം തീയതി അതിന്‍റെ ഫലമുണ്ടാവും. 2011-ല്‍ യുഡിഎഫ് വിജയിച്ച നിയോജകമണ്ഡലമാണ് കണ്ണൂരിലെ കൂത്തുപറമ്പ് അവിടെ ഇക്കുറി യുഡിഎഫ് മുന്നേറ്റമുണ്ടാവും. വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇക്കുറി യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായത് വടകര മണ്ഡലത്തിലുടനീളം അതിന്‍റെ പ്രതിഫലനമുണ്ടാവുമെന്നും കെ.മുരളീധരന്‍.