പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു; കൂളായി മുരളീധരന്‍

Published : Apr 11, 2019, 09:17 AM ISTUpdated : Apr 11, 2019, 09:35 AM IST
പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു; കൂളായി മുരളീധരന്‍

Synopsis

കുറ്റ്യാടി ചെറിയ കുമ്പളത്ത്  മുരളീധരനായി നടത്തിയ ഹാരാര്‍പ്പണ സമയത്താണ് വേദി പൊട്ടിവീണത്.   

കോഴിക്കോട്: സാഹചര്യങ്ങളെ സമർത്ഥമായി ഉപയോഗിക്കാന്‍ മിടുക്കനായ ഒരു നേതാവിന് കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും നർമ്മം കൈവിടാതെ പ്രവര്‍ത്തകരോട് സംവദിക്കുന്ന  വടകര ലോക്സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന്‍റെ വീഡിയോ അതിനൊരുദാഹരണമാണ്. കുറ്റ്യാടി ചെറിയ കുമ്പളത്ത്  മുരളീധരനായി നടത്തിയ ഹാരാര്‍പ്പണ സമയത്താണ് വേദി പൊട്ടിവീണത്. 

ഏത് പ്രതിസന്ധി ഘട്ടത്തേയും അതിജീവിക്കാന്‍ നമുക്ക് കഴിയും, സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മടെ പ്രവർത്തനെത്ത ബാധിക്കാന്‍ പോവില്ലെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന്‍  അഭ്യര്‍ത്ഥിച്ചു.

 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?