
കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ നാമനിർദ്ദേശ പത്രിക നൽകി. ജില്ല വരണാധികാരി എസ് സാമ്പശിവ റാവുവിന് മുമ്പാകെയാണ് മുരളീധരൻ പത്രിക സമർപ്പിച്ചത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി.സിദ്ദീഖ്, പാറക്കൽ അബ്ദുള്ള എന്നിവർക്കൊപ്പമാണ് മുരളീധരൻ പത്രികാ സമർപ്പണത്തിനെത്തിയത്.
സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയായിരുന്ന പി ജയരാജനാണ് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎമ്മിലെയും കോൺഗ്രസിലെയും കരുത്തർ മത്സരിക്കുന്ന വടകര മണ്ഡലത്തിലാണ് സംസ്ഥാനത്തെ ഏറ്റവും തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.