കേരളത്തില്‍ ബിജെപിക്ക് ശബരിമല തരംഗം ലഭിച്ചില്ലെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി

Published : May 24, 2019, 05:16 PM ISTUpdated : May 24, 2019, 05:41 PM IST
കേരളത്തില്‍ ബിജെപിക്ക് ശബരിമല തരംഗം ലഭിച്ചില്ലെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി

Synopsis

തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോലും ശബരിമല തരംഗം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍.

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെങ്ങും ബിജെപിക്ക് ശബരിമല തരംഗം ലഭിച്ചില്ലെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോലും ശബരിമല തരംഗം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമല സുവർണാവസരമെന്ന ശ്രീധരൻപിള്ളയുടെ പ്രയോഗം എന്ത് അർത്ഥത്തിലായിരുന്നു എന്ന് അറിയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല തുടക്കം മുതൽ പ്രചരണ വിഷയമാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും കേരളത്തിൽ മോദി വിരുദ്ധ ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും കെ എസ് രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

രാജ്യത്താകെ മോഡി തരംഗം ആഞ്ഞുവീശിയിട്ടും കേരളത്തിൽ അക്കൗണ്ട് തുറക്കാനാകാത്തത്‌ ബിജെപിക്ക് കനത്ത തിരിച്ചടി ആയി. ശബരിമല ആളി കത്തിച്ചിട്ടും പത്തനംതിട്ടയിൽ പോലും പാർട്ടി മൂന്നാമത് പോയി. വോട്ടു ശതമാനം കൂടിയത് മാത്രമാണ് ബിജെപിയുടെ ഏക  ആശ്വാസം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?