'ജയിച്ച് കഴിഞ്ഞാല്‍ ബിജെപിയിലേക്ക് പോകില്ല': കെ സുധാകരന് വേണ്ടി പ്രചാരണ വീഡിയോ

Published : Apr 08, 2019, 11:14 AM IST
'ജയിച്ച് കഴിഞ്ഞാല്‍ ബിജെപിയിലേക്ക് പോകില്ല': കെ സുധാകരന് വേണ്ടി പ്രചാരണ വീഡിയോ

Synopsis

 ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ല എന്നാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു ഇറച്ചിവെട്ട് കടയില്‍ നടക്കുന്നതായി കാണിക്കുന്ന രംഗത്തില്‍ സിനിമ രംഗത്ത് അടക്കമുള്ള പ്രഫഷണല്‍ നടന്മാര്‍ തന്നെയാണ് എത്തുന്നത്.

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കെ സുധാകരന്‍ ബിജെപിയിലേക്ക് പോകും എന്ന തരത്തില്‍ ഇടതുപക്ഷത്ത് നിന്നും വരുന്ന വിമര്‍ശനത്തിന് എതിരാണ് വീഡിയോ. ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ല എന്നാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു ഇറച്ചിവെട്ട് കടയില്‍ നടക്കുന്നതായി കാണിക്കുന്ന രംഗത്തില്‍ സിനിമ രംഗത്ത് അടക്കമുള്ള പ്രഫഷണല്‍ നടന്മാര്‍ തന്നെയാണ് എത്തുന്നത്.

ഇറച്ചിവെട്ടുകാരന്‍, ഓന്‍ കാലുമാറും എന്ന് പറയുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയാണ് മറ്റുള്ളവര്‍. ഇന്നും ഇന്നലെയും കെ സുധാകരനെ കാണുവാന്‍ തുടങ്ങിയതല്ലെന്നും, വിരിഞ്ഞ് നിന്നപ്പോള്‍ പോലും ആ പൂ പറിക്കാന്‍ പോയിട്ടില്ലെന്നും. അപ്പോഴാണോ വാടിയപ്പോള്‍ എന്ന് തിരിച്ചും ചോദിക്കുന്നു. ഇറച്ചിവെട്ടുകാരന്‍ ഇടത് അനുഭാവിയാണ് എന്ന് സൂചിപ്പിക്കാന്‍ ഇറച്ചിക്കടയുടെ ചുവരില്‍ ചെഗുവേരയുടെ ചിത്രവും പതിച്ചിട്ടുണ്ട്. നീ പച്ച ഇറച്ചി വെട്ടുന്നവനാണ് നീ ഇങ്ങനെയെ പറയൂ എന്നാണ് അവസാനം കോണ്‍ഗ്രസ് അനുഭാവി പറയുന്നത്. ഇതിലൂടെ സിപിഎമ്മിന്‍റെ ആക്രമണ രാഷ്ട്രീയവും ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്ത് പറയേണ്ട അവസ്ഥയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എന്നാണ് സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷക്കാരുടെ പരിഹാസം. ഒപ്പം ഇറച്ചിവെട്ടുകാരെ അപമാനിക്കുന്ന രീതിയിലാണ് പരസ്യം എന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

അതേ സമയം കെ സുധാകരന്‍ ജയിച്ചാല്‍ ബിജെപിയിലേക്ക് പോകും എന്ന പ്രചാരണം ശക്തമാകുന്ന ഘട്ടത്തില്‍ അതിനുള്ള പ്രതിരോധവും, കെ സുധാകരന്‍ ആരാണെന്ന് അറിയാവുന്ന കണ്ണൂരിന്‍റെ പ്രതികരണമാണ് ഇതെന്നുമാണ് യുഡിഎഫിന്‍റെ കണ്ണൂരിലെ നേതൃത്വം പറയുന്നത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?