ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കണം: മന്ത്രി എം എം മണി

Published : Apr 08, 2019, 11:09 AM IST
ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കണം: മന്ത്രി എം എം മണി

Synopsis

ഇടുക്കിയെ പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജ് എത്താതിരുന്നത് മുന്നണികളില്‍ കല്ലുകടിയായി. 

ഇടുക്കി: മൂന്നാറില്‍ ഇടത് - വലുമുന്നണികളുടെ പ്രചരണം ചൂടുപിടിക്കുകയാണ്. ജോയ്‌സ് ജോര്‍ജ്ജിന്‍റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി ഐഎന്‍ടുസിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗറും വൈദ്യുതി മന്ത്രി എം എം മണിയും ഞയറാഴ്ച മൂന്നാറിലെത്തി. എന്നാല്‍ ഇടുക്കിയെ പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജ് എത്താതിരുന്നത് മുന്നണികളില്‍ കല്ലുകടിയായി. 

രാവിലെ പെരിയവാര മുസ്ലീം പള്ളിയുടെ സമീപത്തുനിന്ന് തൊഴിലാളികളുമായി ഗംഭീര റാലിയോടെയാണ് ഇടതുമുന്നണി മൂന്നാറില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് പോസ്‌റ്റോഫീസ് കവലയില്‍ നടന്ന പൊതുസമ്മേളനം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗര്‍ ഉദ്ഘാടനം ചെയ്തു. എന്നാല്‍ വേദിയില്‍ സ്ഥാനര്‍ത്ഥി മാത്രം ഉണ്ടായിരുന്നില്ല. 

ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കണമെന്നായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച എം എം മണി പറഞ്ഞത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് - ബി ജെ പി ഒത്തുകളി അവസാനിപ്പിക്കണമെങ്കില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കണം. ഗോമാതാവിന്‍റെ പേരില്‍ ഇരുവരും നടത്തുന്ന നാടകം ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം മൂന്നാറില്‍ പറഞ്ഞു. 

ജനങ്ങള്‍ക്ക് വാഗ്ദാന പെരുമഴക്കാലം പകര്‍ന്നുനല്‍കി അധികാരത്തില്‍ എത്തിയ മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കേന്ദ്രത്തില്‍ ഭരിച്ചിട്ടും തൊഴിലാളികള്‍ക്കോ, കര്‍ഷകര്‍ക്കോ യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കിയില്ല. വര്‍ഷത്തില്‍ 15 ലക്ഷം രൂപ സാധരണക്കാരുടെ പോക്കറ്റില്‍ എത്തുമെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തിയെങ്കിലും നോട്ട് നിരോധനം ജിഎസ്ടി എന്നിവ നടപ്പിലാക്കിയതോടെ കര്‍ഷകരുടെ പോക്കറ്റ് കാലിയായി. 

ഇതോടെ പലരും കടക്കെണിയില്‍ അകപ്പെടുകയും ചെയ്തു. കേന്ദ്രത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ വഗ്ദാക്കള്‍ നടത്തുന്ന ശക്തമായ സമരത്തിലൂടെയാണ് ചിലതെങ്കിലും സാധാരണക്കാര്‍ക്ക് ലഭിക്കുന്നതെന്നും അമര്‍ജിത്ത് കൗര്‍ അവകാശപ്പെട്ടു. അതിന് സംസ്ഥാനത്ത് മുഴുവന്‍ ഇടത് സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ ജനങ്ങള്‍ തയ്യറാകണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍, സി എ കുര്യന്‍, വാഴൂര്‍ സോമന്‍, പി മുത്തുപ്പാണ്ടി, പി പളനിവേല്‍, കെ വി ശശി, കെ കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?