പിണറായിയുടെ മണ്ഡലമായ ധര്‍മ്മടത്ത് കെ.സുധാകരന് ലീഡ്

Published : May 23, 2019, 10:45 AM ISTUpdated : May 23, 2019, 11:36 AM IST
പിണറായിയുടെ മണ്ഡലമായ ധര്‍മ്മടത്ത് കെ.സുധാകരന് ലീഡ്

Synopsis

ഇടത് കോട്ടകളില്‍ കടന്ന് കയറിയുള്ള പ്രകടനമാണ് സുധാകരന്‍ കഴ്ചവയ്ക്കുന്നത്. ധര്‍മ്മടത്തിന് പുറമെ ഇരിക്കൂര്‍, പേരാവൂര്‍, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും സുധാകരന്‍ മുന്നേറുകയാണ്. 

കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മ്മടത്തും യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. ധര്‍മ്മടം മണ്ഡലത്തില്‍ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2819 വോട്ടിന് സുധാകരന്‍ ലീഡ് ചെയ്യുകയാണ്. ഇടത് കോട്ടകളില്‍ കടന്ന് കയറിയുള്ള പ്രകടനമാണ് സുധാകരന്‍ കഴ്ചവയ്ക്കുന്നത്. ധര്‍മ്മടത്തിന് പുറമെ ഇരിക്കൂര്‍, പേരാവൂര്‍, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും സുധാകരന്‍ മുന്നേറുകയാണ്. 

മട്ടന്നൂരും തളിപ്പറമ്പിലും മാത്രമാണ് പി കെ ശ്രീമതിക്ക് മുന്നേറാനായത്. ഇടത് മുന്നണി കഴിഞ്ഞ തവണ വലിയ മുന്നേറ്റമുണ്ടാക്കിയ മട്ടന്നൂരില്‍ 200 ലേറെ വോട്ടുകളുടെ മുന്നേറ്റം മാത്രമാണ് ശ്രീമതിക്ക് ഇതുവരെ ഉണ്ടാക്കാനായത്. 1400 ഓളം വോട്ടുകള്‍ മാത്രമാണ് തളിപ്പറമ്പിലെ ലീഡ്. ന്യൂനമപക്ഷ വോട്ടുകളുടെ ഏകീകരണം മണ്ഡലത്തിലുണ്ടായിട്ടുണ്ടെന്നാണ് ഈ മുന്നേറ്റത്തില്‍ നിന്ന് ലഭിക്കുന്ന സൂചന

എല്‍ഡിഎഫ് വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു കണ്ണൂര്‍. 20.29 ശതമാനം വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ 18323 വോട്ടുകള്‍ക്ക് സുധാകരന്‍ മുന്നിലാണ്. നിലവില്‍ ഇടതുമുന്നണിയുടെ കയ്യിലുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിക്ക് ഇതുവരെ 88485 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിന് മുകളിലാണ് സുധാകരന‍് ലഭിച്ചിരിക്കുന്ന വോട്ട്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?