കൊട്ടിക്കലാശത്തിനിടെ കെ സുരേന്ദ്രനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു, മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ മാറ്റി; വാഹനം കടത്തിവിട്ടു

By Web TeamFirst Published Apr 21, 2019, 5:28 PM IST
Highlights

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞ് വച്ചത്. എൽ ഡി എഫ് പ്രവർത്തകരാണ് സുരേന്ദ്രനെ തടഞ്ഞത്. നേരത്തെ തിരുവനന്തപുരത്ത്  എ കെ ആന്റണിയുടെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞിരുന്നു

പേട്ട: കൊട്ടിക്കലാശത്തിനിടെ പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർത്ഥി  കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ വച്ച് തടഞ്ഞു. കാഞ്ഞിരപ്പള്ളി 
പേട്ട കവലയിൽ വച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞ് വച്ചത്. എൽ ഡി എഫ് പ്രവർത്തകരാണ് സുരേന്ദ്രനെ തടഞ്ഞത്. പിന്നീട് എല്‍ഡിഎഫിന്റെ മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ മാറ്റി. സുരേന്ദ്രന്റെ വാഹനം കടത്തിവിട്ടു

കേരളത്തിൽ പരസ്യ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്  എത്തിയപ്പോള്‍ ആവേശം സംഘര്‍ഷത്തിലേക്ക് വഴിമാറുന്ന സ്ഥിതിയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുള്ളത്. നേരത്തെ തിരുവനന്തപുരത്ത്  എ കെ ആന്റണിയുടെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞിരുന്നു. വേളിയിൽ ആണ് സംഭവം. ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്വതന്ത്രമായി സഞ്ചരിക്കാൻ ഉള്ള അവകാശം പോലും നിഷേധിച്ചുവെന്ന് എ കെ  ആന്റണി വിശദമാക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് സംഭവമെന്നും എ കെ ആന്റണി പറഞ്ഞു. 

വാഹനം തടഞ്ഞതോടെ ശശി തരൂരും എ കെ ആന്റണിയും കാല്‍ നടയായാണ് വേളിയിലെത്തിയത്. റോഡ് ഷോയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന ആരോപണത്തോടെയായിരുന്നു എല്‍ഡിഎഫ് നടപടി. എന്നാല്‍ മുന്‍കൂറായി റോഡ് ഷോയ്ക്ക് അനുമതി നേടിയിരുന്നുവെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ പൊലീസുകാര്‍ ഒന്നും ചെയ്തില്ലെന്ന് ശശി തരൂര്‍ ആരോപിച്ചു.  സ്ഥലത്ത് സംഘര്‍ഷാവസ്ഥ വന്നതോടെ എ കെ ആന്റണിയുടെ റോഡ് ഷോ മുടങ്ങിയിരുന്നു.  

click me!