കെ സുരേന്ദ്രന്‍ വീണ്ടും നാമനിർദേശ പത്രിക സമർപ്പിച്ചു; 240 കേസുകളെന്ന് പുതിയ സത്യവാങ്മൂലം

Published : Apr 04, 2019, 12:35 PM ISTUpdated : Apr 04, 2019, 12:39 PM IST
കെ സുരേന്ദ്രന്‍ വീണ്ടും നാമനിർദേശ പത്രിക സമർപ്പിച്ചു;  240 കേസുകളെന്ന് പുതിയ സത്യവാങ്മൂലം

Synopsis

പുതിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രന് 240 കേസുകളെന്ന് കാണിച്ചിട്ടുണ്ട്. അഭിഭാഷകനാണ് സുരേന്ദ്രനായി പുതിയ സെറ്റ് നാമനിർദേശ പത്രിക നൽകിയത്.

പത്തനംതിട്ട: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഭിഭാഷകനാണ് സുരേന്ദ്രനായി പുതിയ സെറ്റ് നാമനിർദേശ പത്രിക നൽകിയത്. പുതിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രന് 240 കേസുകളെന്ന് കാണിച്ചിട്ടുണ്ട്. 

സുരേന്ദ്രനെതിരെ കൂടുതൽ ക്രിമനൽ കേസുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സഹാചര്യത്തിൽ, പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് വീണ്ടും പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ 20 ക്രിമിനൽ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്.

എന്നാൽ 242 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്നാണ് സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സർക്കാർ നടപടി പ്രചാരണ വിഷയമാക്കുകയാണ് പത്തനംതിട്ടയിൽ ബിജെപി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?