ബിജെപി ബൂത്ത് ഓഫീസിൽ 42കാരന്റെ മൃതദേഹം കണ്ടെത്തി

Published : Apr 04, 2019, 12:29 PM IST
ബിജെപി ബൂത്ത് ഓഫീസിൽ 42കാരന്റെ മൃതദേഹം കണ്ടെത്തി

Synopsis

സംഭവം ആത്മഹത്യയാണോ അല്ല കൊലപാതകമാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്

കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ സിലിഗുരിയിൽ ബിജെപി ബൂത്ത് ഓഫീസിൽ 42 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിനായി ഒരുക്കിയ ബൂത്ത് ഓഫീസിലാണ് പ്രദേശവാസിയായ നിത്യ മണ്ഡൽ എന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമായിട്ടില്ല.

സിലിഗുരി മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് നമ്പർ 36 ലാണ് സംഭവം നടന്നത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. 

രാജ്യത്ത് ഏറ്റവും അധികം ലോക്‌സഭാ സീറ്റുള്ള മൂന്നാമത്തെ സംസ്ഥാനമാണ് വെസ്റ്റ് ബംഗാൾ. ഉത്തർപ്രദേശ് (80), മഹാരാഷ്ട്ര (48) എന്നിവയ്ക്ക് പുറകിൽ 42 സീറ്റുമായാണ് ബംഗാൾ നിൽക്കുന്നത്. ഇക്കുറി തൃണമൂൽ കോൺഗ്രസ്, ബിജെപി, ഇടതുപക്ഷം, കോൺഗ്രസ് എന്നിവരാണ് മത്സരരംഗത്തുള്ളത്. 

സംസ്ഥാനത്ത് 34 സീറ്റുകളിലാണ് കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ് ജയിച്ചത്. നാലിടത്ത് കോൺഗ്രസും രണ്ട് വീതം സീറ്റുകളിൽ സിപിഎമ്മും ബിജെപിയും വിജയിച്ചു. ഇക്കുറി കൂടുതൽ സീറ്റുകൾ നേടാനാണ് എല്ലാവരും പരിശ്രമിക്കുന്നത്. അതിനിടയിലാണ് സിലിഗുരിയിൽ നിന്ന് നാടിനെ നടുക്കിയ മരണവാർത്ത എത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കരിക്കും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?