കെ സി വേണുഗോപാൽ മത്സരിച്ചേക്കും; സാധ്യത തള്ളാതെ മുല്ലപ്പള്ളി

Published : Mar 12, 2019, 04:02 PM ISTUpdated : Mar 12, 2019, 06:22 PM IST
കെ സി വേണുഗോപാൽ മത്സരിച്ചേക്കും; സാധ്യത തള്ളാതെ മുല്ലപ്പള്ളി

Synopsis

കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കില്ലെന്ന് മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും മറ്റേതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് കെ സി വേണുഗോപാലിന്‍റെ സ്ഥാനാർത്ഥിത്വം തള്ളാതെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സി വേണുഗോപാൽ ആലപ്പുഴയിൽ നിന്നു മത്സരിക്കുന്നില്ല എന്നു മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹം തെരഞ്ഞടുപ്പിൽ മത്സരിക്കില്ല എന്നല്ല അതിനർത്ഥമെന്നും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മറ്റേതെങ്കിലും മണ്ഡലത്തിൽ കെ സി വേണുഗോപാൽ മത്സരിച്ചേക്കുമെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. കോട്ടയം സീറ്റ് സംബന്ധിച്ച തർക്കങ്ങൾ കേരള കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്നമാണ്. അത് അവർ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും വേണ്ടിവന്നാൽ പ്രശ്നത്തിൽ ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല വിഷയം പ്രചരണായുധമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെക്കുറിച്ച് ആലോചനകൾക്ക് ശേഷം നിലപാട് അറിയിക്കാമെന്നും മുല്ലപള്ളി തിരുനവനന്തപുരത്ത് പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?